ദുബൈയിൽ ആദ്യ വെള്ളിയാഴ്ച നടന്നത്​ 2.53 ശതകോടി ദിർഹമിന്‍റെ റിയൽ എസ്​റ്റേറ്റ്​ ഇടപാട്

ദുബൈ: പ്രവൃത്തി ദിനമാക്കിയ ആദ്യ വെള്ളിയാഴ്ച ദുബൈയിൽ നടന്നത്​ 2.53 ശതകോടി ദിർഹമിന്‍റെ റിയൽ എസ്​റ്റേറ്റ്​ ഇടപാട്​. പ്രവൃത്തി ദിനം മാറിയ ശേഷമുള്ള ആദ്യ ആഴ്ചയിൽ 7.24 ശതകോടി ദിർഹമിന്‍റെ ഇടപാടുകൾ നടന്നതായും ദുബൈ ലാൻഡ്​ വ്യക്​തമാക്കി.

ഇന്നലെ മാത്രം 227 ഇടപാടുകളാണ്​ മേഖലയിൽ നടന്നത്​. ഈ ആഴ്ച നടന്നത്​ 1766 ഇടപാടും. ഇന്നലെ നടന്നതിൽ 1.93 ശതകോടി ദിർഹമിന്‍റെ ഇടപാടുകളും അപാർട്ടുമെന്‍റും വില്ലകളുമായി ബന്ധപ്പെട്ടാണ്​. 12 എണ്ണം ഭൂമിക്കച്ചവടമായിരുന്നു. ഏറ്റവും കൂടുതൽ ഇടപാട്​ നടന്നത്​ പാം ജുമൈറയിലാണ്​, 500 ദശലക്ഷം ദിർഹം. ഏറ്റവും കൂടുതൽ കരാറുകൾ ഒപ്പുവെച്ച ജബൽ അലിയിൽ 23 ഇടപാടുകളാണ്​ നടന്നത്​. ബിസിനസ്​ ബേയിൽ 21ഉം അൽ ബർഷ സൗത്ത്​ ഫോർത്തിൽ 13ഉം ഇടപാടുകൾ നടന്നു.

ദുബൈയിൽ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വൻ കുതിപ്പാണെന്ന്​ കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. ആദ്യ പ്രവൃത്തി ദിനമായ വെള്ളിയാഴ്ചയിലും മികച്ച ഇടപാടുകൾ നടന്നത്​ ഈ കുതിപ്പിന്​ ഊർജം പകരം.

ദുബെയിൽ കഴിഞ്ഞ വർഷം നടന്നത്​ 300 ശതകോടി ദിർഹമി​െൻറ ഇടപാടുകളാണ്​. 84,772 ഇടപാടുകളാണ്​ നടന്നതെന്ന്​ ദുബൈ ലാൻഡ്​ ഡിപാർട്ട്​മെൻറി​െൻറ വാർഷിക കണക്കിൽ പറയുന്നു. കോവിഡിനിടയിലും ദുബൈ തലയുയർത്തി നിന്നുവെന്നതി​െൻറ സൂചനയാണ്​ ഇൗ കണക്കുകളിൽ നിന്ന്​ വ്യക്​തമാകുന്നത്​.

2020നെ അപേക്ഷിച്ച്​ ഇടപാടുകളുടെ എണ്ണത്തിൽ 65 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. തുകയിൽ 71 ശതമാനത്തി​െൻറ വളർച്ചയും കാണുന്നു. 52,415 നിക്ഷേപകർ 72,207 നിക്ഷേപം നടത്തി. 148 ശതകോടി ദിർഹമി​െൻറ നിക്ഷേപമാണ്​ 2021ൽ നടന്നത്​. 2020നെ അപേക്ഷിച്ച്​ 100 ശതമാനം വളർച്ചയാണിത്​. നിക്ഷേപങ്ങളുടെ എണ്ണത്തിൽ 73.7 ശതമാനവും നിക്ഷേപകരുടെ എണ്ണത്തിൽ 65.6 ശതമാനവും വളർച്ചയുണ്ട്​.

ജി.സി.സിയിലെ 6897 നിക്ഷേപകർ 8826 നിക്ഷേപങ്ങൾ രജിസ്​റ്റർ ചെയ്​തു. 16.88 ബില്യൺ വരും ഇതി​െൻറ മൂല്യം. 38,318 വിദേശ നിക്ഷേപകരാണ്​ ഇൗ വർഷം എത്തിയത്​. ഇവർ 51553 നി​ക്ഷേപങ്ങൾ നടത്തി. 17,705 വനിതകളും നിക്ഷപമിറക്കിയിട്ടുണ്ട്​. 38.4 ശതകോടിയുടെ നിക്ഷേപം വനിതകളുടേതാണ്​.

Tags:    
News Summary - real estate deals of 2.53 billion dirhams took place in Dubai on first working day on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.