റാ​സ​ൽ ഖൈ​മ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ യോ​ഗം

റാസൽ ഖൈമ കെ.എം.സി.സി ശിഹാബ് തങ്ങൾ അനുസ്മരണം

റാസൽഖൈമ: റാസൽ ഖൈമ കെ.എം.സി.സി മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. അബ്ദുല്ലക്കുട്ടി മൗലവി പള്ളിക്കരയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗം സ്റ്റേറ്റ് കെ.എം.സി.സി ട്രഷറർ താജുദ്ദീൻ മർഹബ യോഗം ഉദ്ഘാടനംചെയ്തു. 

സംസ്ഥാന സെക്രട്ടറി അസീസ് കൂടല്ലൂർ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്‍റ് റാഷിദ് തങ്ങൾ അധ്യക്ഷനായിരുന്നു. റാസൽഖൈമ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ സി.വി. അബ്ദുൽ റഹ്മാൻ, ഓർഗനൈസിങ് സെക്രട്ടറി നാസർ പൊൻമുണ്ടം, കാദർകുട്ടി നടുവണ്ണൂർ, അസീസ് പേരോട്, അറഫാത്ത് അണങ്കൂർ തുടങ്ങിയവർ അനുസ്മരിച്ചു.

റാസൽഖൈമയിൽ പ്രവാസികളുടെ അവിചാരിതമായ വിയോഗങ്ങളിൽ ഇടപെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സജീവമായി ഇടപെടുന്ന റാസൽഖൈമ കെ.എം.സി.സി സെക്രട്ടറി ഹസൈനാർ കോഴിച്ചെനക്ക് ഇന്ത്യൻ കോൺസുലേറ്റ് നൽകിയ ആദരത്തിൽ റാസൽഖൈമ കെ.എം.സി.സി അനുമോദിച്ചു. റാഷിദ് തങ്ങൾ, സി.വി. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പൊന്നാടയണിയിച്ചു. യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി വട്ടം അബ്ദുൽ കരീം നന്ദി അറിയിച്ചു.

Tags:    
News Summary - Rasal Khaimah KMCC Shihab Thangal Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.