റാസല്‍ഖൈമ: വി.ഐ.പി ഡ്രൈവിങ് ടെസ്റ്റ് സംരംഭം അവതരിപ്പിച്ച് റാസൽഖൈമ പൊലീസ്. ലൈസൻസ് അപേക്ഷകർക്ക് ഇനി മുതൽ ഇന്റേണല്‍-ഓണ്‍ റോഡ് ഡ്രൈവിങ് ടെസ്റ്റുകള്‍ ആഡംബര വാഹനങ്ങളിൽ നടത്താം.
പബ്ലിക് റിസോഴ്സസ് അതോറിറ്റിയുമായി കൈകോർത്ത് വെഹിക്കിള്‍സ് ആൻഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പാണ് വേറിട്ട സംരംഭം അവതരിപ്പിച്ചത്. ട്രാഫിക് ആൻഡ് ലൈസൻസിങ് കേന്ദ്രങ്ങളിലെ ഉപഭോക്തൃ സേവന നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ടെസ്റ്റിങ് നടപടികൾ 15 മിനിറ്റില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതും അപേക്ഷകര്‍ രണ്ട് ടെസ്റ്റുകളും വിജയിച്ചാല്‍ ഓണ്‍ റോഡ് ടെസ്റ്റിനായി മറ്റൊരു അപ്പോയിമെന്റിന് ബുക്ക് ചെയ്യാതെ തന്നെ അവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉടനടി ലഭിക്കുമെന്നതും വി.ഐ.പി ഡ്രൈവിങ് ടെസ്റ്റ് സംരംഭത്തെ ശ്രദ്ധേയമാക്കുന്നു.
ഡ്രൈവിങ് ടെസ്റ്റ് നടപടികൾ ലഘൂകരിക്കുന്നതിനൊപ്പം അപേക്ഷകർക്ക് സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്ന സംരംഭം ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതും ഉപഭോക്തൃ സേവനത്തിനായുള്ള സ്റ്റാര്‍ റേറ്റിങ് സംവിധാനവുമായി യോജിക്കുന്നതാണെന്നും ഡ്രൈവിങ് ലൈസന്‍സിങ് ബ്രാഞ്ച് ആക്ടിങ് ഡയറക്ടര്‍ ക്യാപ്റ്റന്‍ അദ്നാന് മുഹമ്മദ് അഹമ്മദ് പറഞ്ഞു. അതിവേഗ സേവന സംവിധാനം ആഡംബര അനുഭവം നല്‍കുന്നതും ഉപഭോക്തൃ പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.