സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് ഈദ് ആശംസകള്‍ കൈമാറുന്ന യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് എന്നിവര്‍

ഈദ് ആഘോഷിച്ച് റാസല്‍ഖൈമ

റാസല്‍ഖൈമ: ആഹ്ലാദപൂര്‍വം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് റാസല്‍ഖൈമ. തദ്ദേശീയരും മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളും എമിറേറ്റിലെ വിവിധ മസ്ജിദുകളില്‍ നടന്ന ഈദ് നമസ്കാരത്തില്‍ പങ്കെടുത്തു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് എന്നിവര്‍ ഖുസാം ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ സംബന്ധിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര-തദ്ദേശ വകുപ്പ് മേധാവികളും ഡയറക്ടര്‍മാരും പ്രാര്‍ഥനയില്‍ പങ്കെടുത്തു.

നമസ്കാരത്തിന് ശേഷം ദിയാഫ മജിലിസില്‍ തങ്ങളെ സന്ദര്‍ശിക്കാനത്തെിയവര്‍ക്ക് റാക് ഭരണാധിപനും കിരീടവകാശിയും പെരുന്നാള്‍ ആശംസകള്‍ കൈമാറി.

Tags:    
News Summary - Ras Al Khaimah celebrates Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.