റാസല്‍ഖൈമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ച് റാസല്‍ഖൈമയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഭ്യന്തര മന്ത്രാലയവും. വിദ്യാലയങ്ങളിലെ ആഘോഷ പരിപാടികള്‍ക്ക് അധ്യാപകരും ജീവനക്കാരും നേതൃത്വം നല്കി. കളര്‍ വസ്ത്രങ്ങളണിഞ്ഞ് സ്കൂളുകളിലെത്തിയ വിദ്യാര്‍ഥികള്‍ ശിശുദിനാഘോഷത്തില്‍ പങ്കാളികളായി. സായിദ് വിദ്യാഭ്യാസ കേന്ദ്രം സന്ദര്‍ശിച്ച റാക് പൊലീസ് ട്രാഫിക് ആൻഡ് ലൈസന്‍സിങ് സര്‍വിസസ് സെന്ററിലെ ജീവനക്കാര്‍ കുട്ടികളോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു.
കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തുകയും അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യണമെന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപിത നയമാണെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലൂടെ യുവാക്കള്‍ക്കിടയില്‍ ഗതാഗത സുരക്ഷ അവബോധം പ്രോത്സാഹിപ്പിക്കുകയും സ്കൂള്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. വിവേചനമില്ലാതെ കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനും റാക് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും ശിശുദിനാഘോഷ സന്ദേശത്തില്‍ അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.