മൂന്നര ലക്ഷം ദിർഹത്തിന് ലേലത്തിൽ പോയ അമേരിക്കന്‍ ഗര്‍മൂഷ പ്യുര്‍ ഇനത്തില്‍ പെട്ട വെള്ള ഫാല്‍കണ്‍
അബൂദബി: ഈ വർഷത്തെ അഡിഹെക്‌സിന് മുന്നോടിയായി നടന്ന ഫാല്‍കണ്‍ ലേലത്തില്‍ അപൂര്‍വ ഫാല്‍കണ്‍ വിറ്റുപോയത് 3.5 ലക്ഷം ദിര്‍ഹമിന്. ശിനിയാഴ്ച രാത്രി നടന്ന ലേലത്തിലാണ് അമേരിക്കന്‍ ഗര്‍മൂഷ പ്യുര്‍ ഇനത്തില്‍ പെട്ട വെള്ള ഫാല്‍കണ്‍ വന്‍ തുകയ്ക്ക് വിറ്റുപോയത്. അരമണിക്കൂറിലേറെ നീണ്ടു നിന്ന വാശിയേറിയ ലേലംവിളിക്കൊടുവില്‍ ഖത്തറില്‍ നിന്നുള്ള ഹസന്‍ അല്‍ ഖുബൈസിയാണ് ഫാല്‍കണിനെ സ്വന്തമാക്കിയത്.
പ്രജനനത്തിനുള്ള ബാങ്കായാണ് ഗര്‍മൂഷയെ പരിഗണിക്കുന്നതെന്നും ഇവ മികച്ച ഫാല്‍ക്കണുകളെ ഉല്‍പ്പാദിപ്പിക്കുമെന്നും പറഞ്ഞ ലേലഗ്രൂപ്പ് അംഗം മുഹമ്മദ് നബീല്‍ ഇവയെ അതി വിരളമായേ കണ്ടത്താനാവൂ എന്നും അവകാശപ്പെട്ടു. ഹോളണ്ടില്‍ നിന്നുള്ള ഗിര്‍ പ്യുര്‍ ഫാല്‍കണ്‍ 40,000 ദിര്‍ഹമിന് ഇമാറാത്തിയായ ഖാലിദ് അല്‍ ഹമ്മാദി സ്വന്തമാക്കി. ഫാല്‍കണിന്‍റെ മുഖം മൂടി നീക്കിയതിനു പിന്നാലെ 25,000 ദിര്‍ഹത്തിലാണ് ലേലം വിളി ആരംഭിച്ചത്. കേവലം മൂന്ന് മിനിറ്റ് കൊണ്ട് നാല്‍പതിനായിരത്തിലെത്തുകയും ഖാലിദ് കൂടിയ തുകയ്ക്ക് ഇതിനെ സ്വന്തമാക്കുകയുമായിരുന്നു.
സ്‌പെയിനില്‍ നിന്നുള്ള ഗിര്‍ ഷഹീന്‍ (29000), യു.എ.ഇയില്‍ നിന്നുള്ള ഗിര്‍ ഹുര്‍ (50,000), 35,000, 28,000, 14,000 ദിര്‍ഹമിന് വിറ്റുപോയ സ്‌പെയിനില്‍ നിന്നുള്ള മൂന്ന് ഗിര്‍ തബ ഫാല്‍കണുകള്‍ എന്നിവയാണ് ശനിയാഴ്ച രാത്രി നടന്ന ലേലത്തില്‍ പങ്കെടുത്ത ഫാല്‍കണ്‍ ഇനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.