യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ്​ പരിശോധന ഒഴിവാക്കി

ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ്​ പി.സി.ആർ പരിശോധന ഒഴിവാക്കി. വിവിധ വിമാനക്കമ്പനികളാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തെ, ദുബൈ, ഷാർജ, റാസൽഖൈമ യാ​ത്രക്കാർക്കായിരുന്നു ഇളവ്​. എന്നാൽ, അബൂദബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന്​ എയർ ഇന്ത്യ എക്സ്​പ്രസ്​ സർക്കുലറിൽ അറിയിച്ചു.

അബൂദബിയിലേക്ക്​ റാപിഡ്​ പരിശോധന നിർബന്ധമാണെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദും വെബ്​സൈറ്റിൽ നിന്ന്​ ഒഴിവാക്കി. യാത്രക്ക്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം വേണമെന്ന നിബന്ധനയാണ്​ ഒഴിവാക്കപ്പെട്ടത്​. അതേസമയം, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ പോകുന്നവർക്ക്​ പി.സി.ആർ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാൽ, ഇന്ത്യയിൽ വാക്സിനെടുത്തവർക്ക്​ മാത്രമാണ്​ ഈ ഇളവ്​. ഭൂരിപക്ഷം പ്രവാസികളും യു.എ.ഇയിൽ നിന്ന്​ വാക്​സിനെടുത്തവരായതിനാൽ നല്ലൊരു ശതമാനത്തിനും ഈ തീരുമാനം ഉപകാരം ചെയ്യില്ല.

Tags:    
News Summary - Rapid test to all airports in the UAE have been eliminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.