???????????????????????? ???????????? ?????? ???????????? ??????? ????? ?????? ????????? ????????? ?????????????

സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍  ആഹ്വാനവുമായി ഓറഞ്ച് കാമ്പയിന്‍ 

ദുബൈ: വീടകങ്ങള്‍ക്കുള്ളില്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ സഹിച്ച് ജീവിതം തകര്‍ന്നു പോകും മുന്‍പ് തുറന്നു പറയാനും പൊരുതാനും സ്ത്രീകളോട് ആഹ്വാനം ചെയ്ത് ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ സംഘടിപ്പിച്ച വാര്‍ഷിക കാമ്പയിന്‍ സമാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം നടന്നുവരുന്ന 16ദിന ഓറഞ്ച് കാമ്പയിന്‍െറ ഭാഗമായി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബോധവത്കരണം മനുഷ്യാവകാശ ദിനമായിരുന്ന ഡിസംബര്‍ 10ന് ജുമൈറ കൈറ്റ് ബീച്ചില്‍ സമാപിച്ചു. ബോധവത്കരണ സ്റ്റാളില്‍ അവതരിപ്പിച്ച പീഡനത്തിനിരയായ സ്ത്രീയുടെ ശബ്ദ സന്ദേശം കേട്ട് സ്ത്രീകളില്‍ പലരും തങ്ങളും ഇത്തരം വേദനകള്‍ക്ക് ഇരയാവുന്നുവെന്ന് തുറന്നു പറഞ്ഞതായും അവര്‍ക്ക് തളരാതെ മുന്നോട്ടുപോകാന്‍ ഊര്‍ജം പകര്‍ന്നതായും മുഖ്യ കാമ്പയിനര്‍ ഫാത്തിമ പറഞ്ഞു.  സ്ത്രീകള്‍ക്കു പുറമെ പുരുഷന്‍മാരും കുട്ടികളും അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ പരിപാടികളില്‍ പങ്കാളികളായി. 
അതിക്രമങ്ങള്‍ക്കെതിരായ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന കലാപ്രദര്‍ശനങ്ങളുമുണ്ടായി. ഗാര്‍ഹിക പീഡനം, ശിശുപീഡനം, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളുടെ ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം നല്‍കുന്ന സംഘടന അവ നിശബ്ദമായി സഹിക്കരുത് എന്ന സന്ദേശമാണ് നാടാകെ പ്രചരിപ്പിക്കുന്നത്. 
ശാരീരിക അതിക്രമം, ഭീഷണി, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ കാണാതാവല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാല്‍ 800111 എന്ന നമ്പറില്‍ വിളിക്കുകയോ 5111 എന്ന നമ്പറില്‍ എസ്.എം.എസ് അയക്കുകയോ ചെയ്താല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ മാര്‍ഗനിര്‍ദേശവുമായി എത്തും. സേവനം 24 മണിക്കൂറും ലഭ്യമാണ്.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.