ദുബൈ: ദുബൈയിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.
അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസ്, അൽ മനാറ സെന്റർ, ന്യൂ അൽ തവാർ ഓഫിസ് തുടങ്ങിയ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ സേവനങ്ങൾ ലഭ്യമാകും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും, തുടർന്ന് രണ്ടു മുതൽ അഞ്ചുവരെയുമാണ് ഓഫിസുകൾ പ്രവർത്തിക്കുക.
ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ അടിയന്തര ഓഫിസിൽ 24 മണിക്കൂറും സേവനം ലഭ്യമാകും.
അൽ അവീറിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി പത്തുവരെ പ്രവർത്തിക്കും. കൂടാതെ, ദുബൈ നൗ, ജി.ഡി.ആർ.എഫ്.എ ഡി.എക്സ്.ബി തുടങ്ങിയ സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും വെബ്സൈറ്റിലൂടെയും സേവനങ്ങൾ ലഭിക്കും. അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെടുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.