ദുബൈ: രാജ്യത്ത് സ്വകാര്യ മേഖല ജീവനക്കാരുടെ റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു. റമദാനിൽ രാജ്യത്തുടനീളം ജോലി സമയം രണ്ട് മണിക്കൂർ കുറക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അവരുടെ താൽപര്യങ്ങൾക്കും ജോലിയുടെ സ്വഭാവത്തിനും അനുസരിച്ച് സുഗമമായ സമയക്രമവും വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള രീതികളും ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഫെഡറൽ സർക്കാർ ജീവനക്കാരുടെയും വിവിധ മന്ത്രാലയങ്ങളുടെയും ജോലി സമയം അധികൃതർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.