റമദാൻ രാത്രി മാർക്കറ്റിന്​ തുടക്കമായി

ദുബൈ: വിനോദങ്ങളുടെയും രുചിയുടെയും ഫാഷ​​​െൻറയും വൈവിധ്യ ലോകം തുറന്നിട്ട്​ റമദാൻ രാത്രി മാർക്കറ്റിന്​ തുടക്കമായി. വേൾഡ്​ ട്രേഡ്​ സ​​െൻററിൽ ഇൗ മാസം 10 വരെ തുടരുന്ന മാർക്കറ്റിൽ പതിവ്​ കലാപരിപാടികൾക്കു പുറമെ ഗിന്നസ്​ റെക്കോഡുകൾ സ്​ഥാപിക്കാനും ഭേദിക്കാനുമുള്ള അവസരമാണ്​ ഇത്തവണത്തെ പ്രത്യേകത. ക​​ുട്ടികൾക്ക്​ പ്രത്യേക കളിയിടങ്ങളും സ്​ത്രീകൾക്ക്​ മൈലാഞ്ചി മജ്​ലിസും ഒരുക്കിയിട്ടുണ്ട്​. അഞ്ച്​ വയസിന്​ മുകളിൽ പ്രായമുള്ളവർക്ക്​ അഞ്ച്​ ദിർഹത്തി​​​െൻറ ടിക്കറ്റ്​ വഴിയാണ്​ പ്രവേശനം. ദ​ുബൈ സാമൂഹിക വികസന അതോറിറ്റി (സി.ഡി.എ) ഡയറക്​ടർ ജനറൽ അഹ്​മദ്​ അബ്​ദുൽ കരീം മുഹമ്മദ്​ ജുൽഫർ ഉദ്​ഘാടനം നിർവഹിച്ചു. നിരവധി പ്രമുഖ വ്യാപാരസ്​ഥാപനങ്ങൾ മാർക്കറ്റിൽ സ്​റ്റാളുകൾ തുറന്നിട്ടുണ്ട്​. രാത്രി എട്ടു മുതൽ പുലർച്ചെ രണ്ടു വരെയാണ്​ പ്രവർത്തനം. ശനിയാഴ്​ച രാത്രി കുട്ടികൾക്കായി ഡിസ്​നി ക്വിസ്​ മത്സരം ഒരുക്കിയിട്ടുണ്ട്​.   

Tags:    
News Summary - Ramadan-Night-Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.