ഷാർജ: എമിറേറ്റിൽ 10 സ്ഥലങ്ങളിൽ റമദാൻ പീരങ്കി മുഴങ്ങുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. റമദാൻ ദിനങ്ങളിൽ നോമ്പ് തുറക്കുന്ന സമയത്താണ് പീരങ്കികൾ മുഴക്കാറുള്ളത്. റമദാൻ മാസപ്പിറവി അറിയിക്കാനും പെരുന്നാൾ ദിനത്തിലും പീരങ്കികൾ മുഴങ്ങാറുണ്ട്. റമദാനിൽ പരമ്പരാഗതമായി സമയമറിയിക്കുന്നതിനായി സ്വീകരിക്കുന്ന രീതിയാണ് പീരങ്കി മുഴക്കുന്നത്. സമീപകാലത്ത് യു.എ.ഇയിൽ എത്തുന്ന സന്ദർശകരെയും താമസക്കാരെയും വലിയ രീതിയിൽ ആകർഷിക്കപ്പെടുന്ന കൗതുകക്കാഴ്ച എന്ന നിലയിലും പീരങ്കികൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
മജാസ് വാട്ടർഫ്രണ്ട്, മുവൈലി സബർബ് കൗൺസിൽ, അൽ സുയൂഹ് സബർബ് കൗൺസിൽ, അൽ റഹ്മാനിയ സബർബ് കൗൺസിൽ, അൽ ഹംരിയ സബർബ് കൗൺസിൽ എന്നിവിടങ്ങളിലും കിഴക്കൻ തീര മേഖലയിൽ ഖോർഫക്കാനിലെ ക്ലോക്ക് ടവറിലും അൽ ഹഫ തടാക മേഖലയിലും മാറിമാറി പീരങ്കി മുഴങ്ങും. ദൈദ് കോട്ട, അൽ നയീം പള്ളി, ഖോർഫക്കാൻ ആംഫി തിയറ്റർ, ദിബ്ബ അൽ ഹിസ്നിലെ ഫ്ലാഗ്പോൾ ഏരിയ എന്നിവയാണ് പീരങ്കി മുഴങ്ങുന്ന മറ്റിടങ്ങൾ.ദുബൈയിൽ ഇഫ്താറിനോടനുബന്ധിച്ച് ഏഴ് സ്ഥലങ്ങളിലാണ് പീരങ്കി മുഴങ്ങുക. എക്സ്പോ സിറ്റി ദുബൈ, ബുർജ് ഖലീഫ, ഫെസ്റ്റിവൽ സിറ്റി, അപ്ടൗൺ, മദീനത്ത് ജുമൈറ, ദമാക് ഹിൽസ്, ഹത്ത ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് പീരങ്കി മുഴക്കുന്നതിന് സ്ഥിരം സംവിധാനമൊരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.