റമദാന്‍ 2026 കാംപയിൻ സംബന്ധിച്ച് അഡ്കൂപ് അധികൃതർ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു

അഡ്കൂപിൽ റമദാന്‍ ക്യാമ്പയ്​ന്​ തുടക്കം

അബൂദബി: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ അഡ്കൂപ് റമദാന്‍ ക്യാമ്പയ്​ന്​ തുടക്കം കുറിച്ചു. കുടുംബങ്ങളെ പിന്തുണയ്ക്കുക, സമൂഹ ക്ഷേമം ശക്തിപ്പെടുത്തുക, റമദാനിലും വര്‍ഷം മുഴുവനും താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയ്​ൻ എന്ന്​ അഡ്കൂപ് അറിയിച്ചു. രണ്ട്​ കോടി ദിര്‍ഹമാണ് ക്യാമ്പയ്​നായി വകയിരുത്തിയിരിക്കുന്നതെന്നും സ്ഥാപന അധികൃതര്‍ അറിയിച്ചു. നാലായിരത്തിലേറെ അവശ്യവസ്തുക്കളില്‍ 60 ശതമാനം വരെ വിലക്കുറവ്​ ആണ് ക്യാമ്പയ്​ൻ കാലത്ത് വാഗ്ദാനം ചെയ്യുന്നത്. 1500 പ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് റമദാന്‍ വിലക്കുറവുണ്ടാകും.

ഇതിനു പുറമേ മുപ്പതിനായിരം സൗജന്യ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. 99 ദിര്‍ഹം, 149 ദിര്‍ഹം എന്നിങ്ങനെ വില നിശ്ചയിച്ചിട്ടുള്ള 12,000 റമദാന്‍ കിറ്റുകളും അഡ്കൂപ്പിന്‍റെ സ്റ്റോറുകളും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളും മുഖേന വില്‍ക്കും. ക്യാമ്പയ്​ൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അഡ്കൂപ് ആസ്ഥാന ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഡ്കൂപ് റീട്ടെയില്‍ സി.ഇ.ഒ ബെര്‍ട്രാന്‍ഡ് ലൂമേയ് കുടുംബങ്ങളോടും സമൂഹത്തോടുമുള്ള സ്ഥാപനത്തിന്‍റെ പ്രതിബദ്ധത എടുത്തുപറഞ്ഞു.

Tags:    
News Summary - Ramadan campaign begins at Adcoop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.