അബൂദബി: റമദാനില്‍ ദര്‍ബ് ട്രാഫിക് ടോള്‍ ഈടാക്കുന്ന സമയത്തിൽ മാറ്റം വരുത്തിയതായി സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ 10 വരെയും ഉച്ച രണ്ടു മുതല്‍ നാലുവരെയുമായിരിക്കും ഫീസ് ഈടാക്കുക.
ഞായറാഴ്ച ടോള്‍ പിരിവ് ഉണ്ടാകില്ല. അതേസമയം പൊതു പാര്‍ക്കിങ് സേവനങ്ങള്‍ക്ക് റമദാനില്‍ മാറ്റമില്ല. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടുമുതല്‍ അര്‍ധരാത്രി 12 വരെയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. ഞായറാഴ്ച പാര്‍ക്കിങ് സൗജന്യമാണ്.
അബൂദബി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റമദാനില്‍ പൊതു ബസ് സര്‍വിസുകള്‍ ഉണ്ടാവും. പുലര്‍ച്ച ആറുമുതല്‍ അര്‍ധരാത്രി 12 വരെയാണ് സര്‍വിസുകള്‍. നിലവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബസ് സര്‍വിസുകള്‍ റമദാനിലും തുടരും.
അല്‍ഐന്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊതു ബസ് സര്‍വിസുകള്‍ റമദാനില്‍ രാവിലെ ആറുമുതല്‍ അര്‍ധരാത്രി 12 വരെയുണ്ടാവും. ഭൂരിഭാഗവും പ്രാന്തപ്രദേശ സര്‍വിസുകള്‍ക്കും മാറ്റമില്ല. അല്‍ ഐന്‍ നഗരത്തില്‍ ചില സര്‍വിസുകളുടെ സമയത്തില്‍ മാത്രം മാറ്റമുണ്ടാവും.
അല്‍ ദഫ്റയില് പതിവുപോലെ റമദാനിലും സര്‍വിസ് തുടരും. ഇഫ്താര്‍ സമയത്ത് മാത്രം വൈകീട്ട് 6.30 മുതല്‍ സര്‍വിസുകള്‍ നിര്‍ത്തിവെക്കും. അബൂദബി എക്സ്പ്രസ് സര്‍വിസ് തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ആറുമുതല്‍ രാത്രി 11 വരെ തുടരും. വാരാന്ത്യങ്ങളില്‍ രാവിലെ ആറുമുതല്‍ പുലര്‍ച്ച ഒന്നുവരെ സര്‍വിസുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.