ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​  ഇസ്​ലാമിക പണ്ഡിതർക്ക്​ സ്വീകരണം നൽകി

അബൂദബി: ഇൗ വർഷത്തെ റമദാനിലെ മതപരമായ പരിപാടികൾക്ക്​ നേതൃത്വം നൽകാൻ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​​െൻറ ക്ഷണം സ്വീകരിച്ചെത്തിയ ഇസ്​ലാമിക പണ്ഡിതന്മാരുമായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ അൽ ബതീൻ കൊട്ടാരത്തിൽ കൂടിക്കാഴ്​ച നടത്തി. ഒൗഖാഫ്​ ചെയർമാൻ ഡോ. മുഹമ്മദ്​ മതാർ ആൽ കഅ്​ബിയുടെ നേതൃത്വത്തിൽ ഒൗഖാഫ്​ പ്രതിനിധി സംഘവും വിവിധ രാജ്യങ്ങളിലെ ഇസ്​ലാമിക പണ്ഡിതർക്കൊപ്പമുണ്ടായിരുന്നു. 
കേരളത്തിൽനിന്ന്​ ഉൾപ്പെടെ ലോകത്തി​െ​ൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ നിരവധി പണ്ഡിതന്മാരാണ്​ ശൈഖ്​ ഖലീഫയുടെ അതിഥികളായി യു.എ.ഇയിൽ എത്തിയിരിക്കുന്നത്​.

യുവാക്കളെ വഴിതെറ്റിക്കാനും കലാപം സൃഷ്​ടിക്കാനും മേഖലയുടെയും ലോകത്തി​​​െൻറയും സമാധാനത്തിനും സുസ്​ഥിരതക്കും ഭീഷണി ഉയർത്താനും ഇസ്​ലാം മതത്തെ ഉപയോഗിച്ച്​ തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവരെ എതിർക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് പണ്ഡിതരെ ആഹ്വാനം ചെയ്​തു. 

കിരീടാവകാശിയുടെ കാര്യാലയ റമദാൻ പ്രഭാഷണ പരമ്പരയുടെ ഉദ്​ഘാടനം ഒൗഖാഫ്​ ഫത്​വ വിഭാഗം ഡയറക്​ടർ ഉമർ ആൽ ദർഇൗ ഉദ്​ഘാടനം ചെയ്​തു. ​െഎ.എസി​​​െൻറ തന്ത്രങ്ങളെ നേരിടാൻ 1600കളുടെ മധ്യത്തിൽ ഖവാരിജുകളെ കൈകാര്യം ചെയ്​തതിൽനിന്നുള്ള പാഠങ്ങൾ പഠിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു. ഇസ്​ലാമി​​​െൻറ തീവ്ര വ്യാഖ്യാനം അഭ്യസിക്കുന്നവരും മുസ്​ലിംകളെന്ന്​ സ്വയം വിശേഷിപ്പിക്കുന്നവരെ അമുസ്​ലിംകളായി പ്രഖ്യാപിക്കുന്നവരുമാണ്​ ഖവാരിജുകൾ. അവരുടെ അതി വൈകാരിക സമീപനം ​െഎ.എസി​േൻറതുമായി തുലനം ചെയ്യാവുന്നതാണ്​. 
തീവ്ര ചിന്താഗതിക്കാരാൽ അട്ടിമറിക്കപ്പെട്ട മതം യഥാർഥ ഇസ്​ലാമല്ല. എല്ലാ മതങ്ങളും ഇത്തരം സാഹചര്യം നേരിട്ടിട്ടുണ്ട്​. എന്നാൽ, ഇസ്​ലാം നിരവധി തവണ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നുവെന്നും ഉമർ ആൽ ദർഇൗ കൂട്ടിച്ചേർത്തു.
 

Tags:    
News Summary - ramadan 2018-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.