ദുബൈ പൊലീസിന്റെ സുരക്ഷ വാഹനമായ റാം ട്രക്ക്
Posted On
date_range Updated On
date_range ദുബൈ പൊലീസിനൊപ്പം റാം ട്രക്ക്
ദുബൈ: ദുബൈ പൊലീസിന്റെ സുരക്ഷ വാഹന ശ്രേണിയിൽ ഇനി റാം ട്രക്കുകളും. ഉയർന്ന ഗുണനിലവാരത്തിനും ഈടുനിൽക്കുന്നതിനും പേരുകേട്ട അമേരിക്കൻ നിർമിത വാഹനമാണ് റാം ടി.ആർ.എക്സുകൾ. പ്രമുഖ വാഹന വിതരണക്കാരായ അൽ ഫുതേമാണ് പൊലീസിന് വാഹനം കൈമാറിയത്. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ഗവ. അഫേഴ്സ് ഡയറക്ടർ യൂസുഫ് അലി അൽ റഹീസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുരക്ഷ പരിശോധയിൽ ഏറ്റവും മികച്ച ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ അൽ ഫുതേമുമായുള്ള സഹകരണം വലിയ സഹായകമാണെന്ന് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.