റാസല്‍ഖൈമ: റാക് താമസ കുടിയേറ്റ ആസ്ഥാനത്ത് പൊതുമാപ്പ് കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രശംസ ചൊരിഞ്ഞ് ഉദ്യോഗസ്ഥര്‍. ഇവരുടെ പ്രവര്‍ത്തനം എങ്ങിനെയുണ്ടെന്ന ചോദ്യത്തിന് തങ്ങളുടെ വലം കൈയാണെന്ന പ്രതികരണമായിരുന്നു ഉദ്യോഗസ്ഥന് ഫാറൂഖിെൻറ പ്രതികരണം. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ മുന്‍ കൈയില്‍ വിവിധ കൂട്ടായ്മകളുടെ പ്രവര്‍ത്തകരാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ സേവനം അനുഷ്ഠിച്ചത്.
151 ദിവസങ്ങള്‍ നീണ്ട പൊതുമാപ്പ് കാലയളവില്‍ വിവിധ രാജ്യക്കാരായ ആയിരങ്ങള്‍ക്ക് പുറമെ 1500ഓളം ഇന്ത്യക്കാർ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയതെന്ന് ഐ.ആര്.സി പൊതുമാപ്പ് ഹെല്‍പ്പ് ഡെസ്ക് ചെയര്മാന് ഡോ. നിഷാം നൂറുദ്ദീന്‍ പറഞ്ഞു. വിവിധ പ്രശ്നങ്ങളില്പ്പെട്ടവര്ക്ക് ഹെല്‍പ്പ് ഡസ്ക് വഴി യാത്രാ ടിക്കറ്റ്, ഭക്ഷണം, സാമ്പത്തിക സഹായം തുടങ്ങിയവ നല്‍കിയതായി ജന.കണ്‍വീനര്‍ അഡ്വ. നജ്മുദ്ദീന് അറിയിച്ചു.
52 പേര്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്കി. രാവിലെ ഏഴരക്ക് ആരംഭിക്കുന്ന ഹെല്പ് ഡസ്കില്‍ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെച്ചത് ഹെല്‍പ്പ് ഡെസ്ക് കോ-ഓര്‍ഡിനേറ്റര്‍ പുഷ്പന് ഗോവിന്ദന് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റു രാജ്യക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ തണല്‍ വിരിച്ചു. പൊതുമാപ്പ് അവസാനിച്ച ചൊവ്വാഴ്ച്ച പൊതുമാപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് ഇന്ത്യന്‍ സമൂഹത്തിന് നല്കിയ സഹായങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയതായും ഐ.ആര്.സി വൃത്തങ്ങള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.