റാസല്‍ഖൈമ: ഇന്ത്യന്‍ സമൂഹത്തിന് മികച്ച സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ റാക് ഇന്ത്യന്‍ അസോസിയേഷൻ പ്രവര്‍ത്തനങ്ങളെ പുന$ക്രമീകരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ വ്യക്തമാക്കി. അസോസിയേഷെൻറ മുന്‍കൈയിലുള്ള റാക് ഇന്ത്യന്‍ സ്കൂൾ സ്പോണ്‍സര്‍ ശൈഖ് അബ്ദുല്‍ മലിക്ക് ബിന്‍ ഖായിദ് ആല്‍ ഖാസിമിയെ സന്ദര്‍ശിച്ച വിപുല്‍ റാക് ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഇതര എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫോറവും കോണ്‍സുലേറ്റ് കേന്ദ്രങ്ങളും പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. റാസല്‍ഖൈമയില്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയാണ്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിെൻറ ഉന്നമനം കേന്ദ്ര സര്‍ക്കാറിെൻറ പ്രഖ്യാപിത നയമാണ്.
ഇന്ത്യന്‍ അസോസിയേഷെൻറയും സ്കൂളിെൻറയും പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് കോണ്‍സുലേറ്റില്‍ ലഭിച്ച പരാതികള്‍ ഗൗരവതരമാണ്. റാക് ഇന്ത്യന്‍ സ്കൂളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വിദ്യാര്‍ഥികള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും കൂടുതല്‍ പ്രയോജനം നല്‍കുന്നതിനായിരിക്കും മുന്‍ഗണന. ഇതിെൻറ മുന്നോടിയായാണ് സ്പോണ്‍സര്‍ ശൈഖ് അബ്ദുല്മലിക്കുമായുള്ള കൂടിക്കാഴ്ച്ച. വൈകാതെ ഇന്ത്യന്‍ സ്കൂളിൽ സന്ദര്‍ശനം നടത്തും. അനുഭാവപൂര്‍ണമായ സമീപനമാണ് ശൈഖ് അബ്ദുല്‍ മലിക്കില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരുടെ മക്കളും പേരമക്കളുുമാണ് ഇപ്പോള്‍ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നത്. എന്നാല്‍, സ്കൂളിെൻറ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന അഭിപ്രായമാണ് ശൈഖ് അബ്ദുല്മലിക്കിനെന്നും വിപുല്‍ തുടര്‍ന്നു. എജുക്കേഷന്‍ കോണ്‍സല്‍ പങ്കജ് ബോദ്കെയും ഒപ്പമുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.