Posted On
date_range Updated On
date_range ഫുജൈറയിലും റാസൽഖൈമയിലും മഴ
ദുബൈ: ഫുജൈറയുടെയും റാസൽഖൈമയുടെയും വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മഴ ലഭിച്ചു. അൽ ബിത്ന, സ്കാംകം, അൽ റിമൈല, അൽ സോദ എന്നിവിടങ്ങളിലാണ് ഫുജൈറ എമിറേറ്റിൽ മഴ ലഭിച്ചത്.
അൽ ഹുവൈലാതിലാണ് റാസൽഖൈമയിൽ മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസൽഖൈമയിൽ താപനില 13 ഡിഗ്രിവരെ കുറഞ്ഞു. അതേസമയം ഫുറൈയിൽ താപനില 17ഡിഗ്രിക്കും 24ഡിഗ്രിക്കുമിടയിലായിരുന്നു.
വരുംദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ചില പ്രദേശങ്ങളിൽ ഇതിനകം തന്നെ നല്ല തണുത്ത കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.