അബൂദബി, അൽഐൻ മേഖലയിൽ മഴ
അബൂദബി: എമിറേറ്റിലെ വിവിധ ഭാഗങ്ങളില് വ്യാഴാഴ്ച പുലർച്ച ഇടിമിന്നലോടെ മഴ പെയ്തു. തീരമേഖലകളിലും ദക്ഷിണ, കിഴക്കന് മേഖലകളിലും ഇടത്തരം മഴ ലഭിച്ചേക്കാമെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു. അബൂദബിയില് അല് വത്ബ, അല് ഷവാമെഖ്, അല്ഐനില് അല്ഖസ്ന എന്നിവിടങ്ങളിലാണ് ഇടത്തരം മുതല് അതിശക്തമായ മഴ വരെ ലഭിച്ചത്.
അല് ദഫ്റ റീജ്യനിലെ മദീനാ സായിദില് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. അബൂദബിയുടെ മധ്യഭാഗങ്ങളില് 32 ഡിഗ്രി സെല്ഷ്യസ് മുതല് 36 ഡിഗ്രി സെല്ഷ്യസ് വരെയാണ് കൂടിയ താപനില. തീരമേഖലകളിലും ദ്വീപുകളിലും 28 മുതല് 32 ഡിഗ്രി സെല്ഷ്യസ് വരെയും മലനിരകളില് 19 മുതല് 24 ഡിഗ്രി സെല്ഷ്യസ് വരെയുമായിരുന്നു അന്തരീക്ഷ താപനില.
അല്ഐനിലെ റക്നാഹിലാണ് ഏറ്റവും കുറവ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്ച്ച 6.30ന് 10.6 ഡിഗ്രി സെല്ഷ്യസായിരുന്നു ഇവിടെ താപനില. വെള്ളി രാവിലെ ഈര്പ്പമുള്ള അന്തരീക്ഷമായിരിക്കുമെന്നും തീര, ഉള്പ്രദേശ, വടക്കന് മേഖലകളിലും മൂടല്മഞ്ഞ് അനുഭവപ്പെടാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറ് മുതല് വടക്കു പടിഞ്ഞാറുവരെ 10 മുതല് 35 കിലോമീറ്റര് വേഗത്തില് വരെ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പില് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.