‘റഹ്മ’ പദ്ധതിയുടെ ബ്രോഷർ പ്രകാശനം അയ്യൂബ് കല്ലട
നിർവഹിക്കുന്നു
ദുബൈ: തിരൂരങ്ങാടി മണ്ഡലത്തിലെ നാലു പഞ്ചായത്തിലെയും രണ്ടു മുനിസിപ്പാലിറ്റികളിലെയും നിർധന രോഗികളെ സഹായിക്കുന്നതിനുള്ള ‘റഹ്മ 2024’ ക്ഷേമപദ്ധതിക്ക് തുടക്കം കുറിച്ചു. ദുബൈയിലെ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യമത്തിന്റെ ബ്രോഷർ പ്രകാശനം ജീവകാരുണ്യ പ്രവർത്തകനും വൈസ് വെഞ്ചേഴ്സ് ഗ്രൂപ് ചെയർമാനുമായ അയ്യൂബ് കല്ലട നിർവഹിച്ചു. പി.കെ. അൻവർ നഹ, വി.സി. സൈതലവി, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി, അസീസ് മണമ്മൽ, വാഹിദ് ദുബൈ, ഇർഷാദ് കുണ്ടൂർ, വി.കെ. ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.
കാരുണ്യം എന്ന് അർഥമാക്കുന്ന ‘റഹ്മ’ പദ്ധതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ റമദാൻ റിലീഫിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
സഹായമനസ്കരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി മണ്ഡലത്തിലെ നിർധന രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.