Posted On
date_range Updated On
date_range തീര ഭംഗി ആസ്വദിക്കാനത്തെിയവര്‍ക്ക് വിരുന്നായി റഹീലിെൻറ ചെണ്ട മേളം
റാസല്‍ഖൈമ: പെരുന്നാള്‍ ദിന സായാഹ്നം കടല്‍ തീരത്ത് ചെലവഴിക്കാനത്തെിയവര്‍ക്ക് അപ്രതീക്ഷിത വിരുന്നായി റഹീലിെൻറ ചെണ്ടമേളം. ഓള്‍ഡ് റാസല്‍ഖൈമ കടല്‍ തീരത്താണ് പാകിസ്താനിലെ ഗുജറാത്ത് സ്വദേശി റഹീല്‍ ചെണ്ടയുമായത്തെിയത്. വര്‍ഷങ്ങളായി റാസല്‍ഖൈമയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ച് വരികയാണ് താനെന്ന് റഹീല്‍ പറഞ്ഞു. അവധി ദിനങ്ങളിലും ആഘോഷാവസരങ്ങളിലും സ്ഥാപനത്തിലെ സുഹൃത്തുക്കളുമായി പുറത്തിറങ്ങുമ്പോള്‍ റഹീൽ ചെണ്ടയും കരുതും.
ചെറുപ്പം മുതല്‍ നാട്ടിലെ ഗ്രാമോല്‍സവങ്ങളില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഹീലിെൻറ ചെണ്ടവാദ്യത്തിനൊപ്പം സുഹൃത്തുക്കളുടെ ചടുലമായ നൃത്ത ചുവടുകള്‍ റാക് തീരത്തത്തെിയ സന്ദര്‍ശകര്‍ക്ക് ആവേശം പകരുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.