റാക് സമാജം നടത്തിയ വോളിബാള്‍ ടൂര്‍ണമെൻറില്‍ ജേതാക്കളായ ബിഗ്​ മാര്‍ട്ട് ടീമിന് പ്രസിഡൻറ്​ നാസര്‍ അല്‍ദാന ട്രോഫി സമ്മാനിക്കുന്നു

റാക് സമാജം വോളിബാള്‍ ടൂര്‍ണമെൻറ്: ബിഗ് മാര്‍ട്ട് ജേതാക്കള്‍

റാസല്‍ഖൈമ: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കേരള സമാജം ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ വോളിബാള്‍ ടൂര്‍ണമെൻറ്​ നടന്നു. അഞ്ചു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ബിഗ്​മാര്‍ട്ട് ടീം ജേതാക്കളായി.

റാക് കേരള സമാജം ടീം റണ്ണർ അപ്പായി. സ്പോര്‍ട്സ് സെക്രട്ടറി ഷാനിയാസ്, അഷ്റഫ് മാളിയേക്കൽ, റിയാസ് കാട്ടിൽ, ആരിഫ് കുറ്റ്യാടി, ഗഫൂര്‍ മാവൂർ, അഷ്റഫ് മാങ്കുളം, ബാബു, ഷംസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യു.എ.ഇ വോളി ലവേഴ്സ് പ്രസിഡൻറ്​ മേനോന്‍, സെക്രട്ടറി സഹീര്‍ എന്നിവര്‍ സംസാരിച്ചു. സമാജം പ്രസിഡൻറ്​ നാസര്‍ അല്‍ദാന വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സജി വറിയാട് സ്വാഗതവും ഷാനവാസ് ഉസ്മാന്‍ നന്ദിയും പറഞ്ഞു.സമാജത്തിലെ സജീവ വോളിബാള്‍ താരങ്ങളായ ഷിഹാബ്, ഷാനവാസ് ഉസ്മാൻ, ഗഫൂര്‍ മാവൂര്‍ എന്നിവരെ ആദരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.