കാസർകോഡ് ചെങ്കള നെക്രാജെ ആറാട് കടവ് അബൂബക്കർ എന്ന 33കാരനെ ഒാർമയില്ലേ. നാഇഫിൽ നി ന്ന് നാട്ടിലെത്തി സ്വയം തീർത്ത ക്വാറൻറീനിൽ കഴിഞ്ഞ് ഹീറോയായ ദുബൈക്കാരൻ. സ്വന്തം ശ രീരത്തിൽ കയറിക്കൂടിയ കോവിഡിനെ മറ്റാർക്കും പകർന്നു നൽകാതെ വീട്ടിലെ ഷെഡിൽ ഒതുങ് ങിക്കൂടിയ അബൂബക്കറിെൻറ സഹമുറിയൻമാരാണ് ഞങ്ങൾ. ഗൾഫുകാർ കോവിഡ് പരത്തുന്നുവെന്ന പ്രചാരണം കൊടുമ്പിരികൊണ്ട സമയത്ത് കാസർകോടെത്തി സ്വയം സംരക്ഷണമൊരുക്കിയ അബൂബക്കർ ഞങ്ങളുടെയും ഹീറോയാണ്. എന്തിനും ഏതിനും ഞങ്ങളുടെ ഒപ്പം തന്നെയുണ്ടായിരുന്നു അബൂബക്കർ. നാട്ടിലെത്തിയ അവന് കോവിഡ് സ്ഥിരീകരിച്ചതോടെ എനിക്കും രണ്ട് സുഹൃത്തുക്കൾക്കും പുറത്തിറങ്ങാൻ കഴിയാതെയായി. വീട്ടിൽപോലും വിളിക്കാൻ പറ്റാത്ത അവസ്ഥ. ഉമ്മയുടെയും പെങ്ങന്മാരുടെ സഹോദരങ്ങളുടെ ചോദ്യത്തിനുമുന്നിൽ മറുപടിയില്ലാതെ കുഴഞ്ഞു. എങ്കിലും പൊരുതാനുറച്ചായിരുന്നു ഞങ്ങൾ മുന്നോട്ട് നീങ്ങിയത്. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിച്ച് നന്നായി ഭക്ഷണവും ഫ്രൂട്സും കഴിച്ചു.
അതിനിടെ, രണ്ടാഴ്ച മുമ്പ് ഞങ്ങളുടെ തൊട്ടപ്പുറത്ത് താമസിക്കുന്ന നാട്ടിലെ സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചു. 36 വയസ്സുള്ള അവെൻറ വിയോഗം ഞങ്ങളിൽ ഏൽപിച്ച ആഘാതം വലുതായിരുന്നു. ചുറ്റും മരണം നൃത്തം െവക്കുന്ന അവസ്ഥ. ശാരീരികവും മാനസികവുമായി തകർന്ന അവസ്ഥയിലായി എല്ലാരും. ഒപ്പം സംശയങ്ങളും അസ്വസ്ഥതകളും. രോഗഭീതി ഞങ്ങളെ അത്രയേറെ അലട്ടി. ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുവരുന്നവരെ ദൂരെനിർത്തി. ഞങ്ങൾ ഉപയോഗിച്ച ഒന്നും റൂമിന് പുറത്തുപോയിട്ടില്ല. ഇടക്കിടെ പ്രതിരോധ മരുന്നുകൾ കഴിച്ചു. സംശയങ്ങൾക്ക് വിരാമമിടാൻ കോവിഡ് പരിശോധന നടത്തി. ഫലം വരാനുള്ള ഒരാഴ്ചത്തെ കാത്തിരിപ്പ് അസഹനീയമായിരുന്നു.
ഇതിനിടെ നാഇഫിന് ലോക്ക് വീണു. ഇതോടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അന്വേഷണങ്ങളുടെ തോത് കൂടി. മനസ്സ് പ്രളയക്കടലായിരുന്നുവെങ്കിലും മാമുക്കോയയുടെ തഗ്ലൈഫ് പോലെ സർവരോടും ഉരുളക്കുപ്പേരിപോലെ കളിച്ചു ചിരിച്ചു സുഖമെന്ന് പറഞ്ഞു. രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്നത് ഒരു പരിധി വരെ ആശ്വാസമായിരുന്നു. എന്നാലും അറിയാതെ കണ്ണിലും മൂക്കിലും വായിലും കൈകൾ പരതി. നെഗറ്റിവ് ഫലം വന്നതോടെയാണ് പാതിജീവൻ തിരികെകിട്ടിയത്. പാതിരാത്രി കഴിഞ്ഞാലും കണ്ണടക്കാത്ത ഞങ്ങളെ ഞങ്ങളാക്കിയ നാഇഫ് ഒരുമാസത്തോളമാണ് അടഞ്ഞുകിടന്നത്. നാഇഫ് വീണ്ടും മിഴിതുറക്കുകയാണ്. നാടണയും വരെ ഇവിടെ പൊരുതി നിൽക്കണം. പുതിയ ജീവിത ശൈലികളും വേദനകളും സങ്കടങ്ങളും തിരിച്ചറിവുകളും ഈ കൊറോണക്കാലം പകർന്നു. പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്ന് പലരോടും മനസ്സുരുകി പറഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. ആത്മധൈര്യം തന്നു കൂടെനിന്ന പലരുമുണ്ട്. സൈബറിടത്തിലെ ചങ്കുകൾ, പ്രസ്ഥാന സഹോദരങ്ങൾ, സുഹൃത്തുക്കൾ, ഗുരുനാഥന്മാർ. പുതിയൊരു പ്രഭാതത്തിനായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.