അബൂദബി: മുസഫ വ്യവസായ നഗരിയിലെ ലേബർ ക്യാമ്പുകളിൽ ക്വാറൻറീനി ൽ കഴിയുന്നവർക്ക് ആശ്വാസമായി ഐ.സി.എഫ് വളൻറിയർമാർ. ഐ.സി.എഫ് നാ ഷനൽ പ്രസിഡൻറ് മുസ്തഫ ദാരിമിയുടെ നേതൃത്വത്തിലാണ് ഹെൽപ് ലൈൻ വഴി എത്തുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ സേവനങ്ങൾ നടത്തുന്നത്. ഹെൽപ് ലൈനുകളിലെത്തുന്ന സന്ദേശമനുസരിച്ച് രണ്ട് മണിക്കൂറിനകം ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വളൻറിയർമാർ സന്നദ്ധമാണ്. കോവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാനും പരിശ്രമിക്കുന്നു.
ജോലി നഷ്ടപ്പെട്ടവർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും ഭക്ഷണം, ഒരു മാസത്തേക്കുള്ള ഫുഡ് കിറ്റുകൾ, മരുന്നുകൾ, പാത്രങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, വൈദ്യ സഹായങ്ങൾ, കൗൺസലിങ്ങുകൾ എന്നിവയാണ് ഐ.സി.എഫ് ഉറപ്പുവരുത്തുന്നത്. വിവിധ ആവശ്യങ്ങളുമായി നൂറുകണക്കിന് കാളുകളാണ് ഹെൽപ് ലൈനുകളിലെത്തുന്നത്. ബന്ധുക്കളുടെ വിവരങ്ങൾ അന്വേഷിച്ചും സഹായമാവശ്യപ്പെട്ടും ഇന്ത്യയിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നും ഒട്ടേറെ കാളുകൾ എത്തുന്നു. മുസഫയിലെ ഐക്കാട്, ബനിയാസ്, ഹമീം, സലാം സിറ്റി, മുസഫ ശാബിയ, മുസഫ സനഇയ്യ തുടങ്ങിയ ഏരിയകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് അബ്ദുൽ ഹമീദ് സഅദി, ശമീർ മുസ്തഫ, കുഞ്ഞു കാളാട്, താജുദ്ദീൻ സലാഹ്, അബ്ദുൽ ജലീൽ, ഫൈസൽ കൈപ്പുറം, മൊയ്തുട്ടി നെച്യാട്, റാഷിദ് സഅദി, ശരീഫ് കുട്ടോത്ത്, ഫാറൂഖ് നിസാമി, മൊയ്തീൻ പൊന്മുണ്ടം എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.