‘‘അടുത്ത ആഴ്ചയിൽ പ്രസവത്തിന് കാത്തിരിക്കുന്ന ഭാര്യയോടുപോലും അധികം സംസാരിച്ചിട്ടില്ല. വന്ന ഉടൻ ഇൗ മുറിയിൽ കയറിയതാണ്. ഇടക്കിടെ ഭക്ഷണംകൊണ്ടുവരുേമ്പാൾ മാത്രം കേൾക്കുന്ന ശബ്്ദം മാത്രമാണ് ഇപ്പോൾ ഉമ്മ. ഞാനിവിടെ കഴിയുന്നത് എെൻറ സമൂഹത്തെ മുഴുവൻ രക്ഷിക്കാനാണ്. അല്ലാതെ രോഗം ബാധിച്ചതുകൊണ്ടല്ല. ഇനിയും ഇങ്ങനെ കഴിയുന്നതിൽ സന്തോഷമേയുള്ളൂ. എന്നാലും ആളുകൾ പറഞ്ഞുപരത്തുന്നത് കേൾക്കുമ്പോൾ ...’’ യു.എ.ഇയിലെ സ്കൂളുകളെല്ലാം അടച്ചുപൂട്ടിയതോടെ നാട്ടിലെത്തി വീട്ടിൽ ക്വാറൻറീനിൽ കഴിയുന്ന അജ്മാനിലെ സ്കൂൾ ജീവനക്കാരനായ കണ്ണൂർ തലശ്ശേരി സ്വദേശി ഷഹജാസിെൻറ വാക്കുകളിൽ നിറയുന്നത് ദേഷ്യമല്ല സങ്കടംമാത്രം.
രോഗമോ രോഗത്തിെൻറ ലക്ഷണങ്ങളോ ഇല്ലാതിരുന്നിട്ടും നാട്ടിലെ ഹെൽത്ത് ഡിപ്പാർട്മെൻറും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശം അക്ഷരംപ്രതി അനുസരിച്ചാണ് ഷഹജാസ് നാട്ടിലെത്തിയ ഉടൻ വീട്ടുകാരെ പോലും ഒരു നോക്ക് കാണാൻ നിൽക്കാതെ നേരെ മുറിയിൽ കയറി ഏകാന്തവാസം തുടങ്ങിയത്. മാറാവ്യാധിയിൽനിന്ന് നാടിനെ രക്ഷിക്കാൻ ത്യാഗത്തിെൻറ വഴി സ്വയം തെരഞ്ഞെടുത്ത ഇദ്ദേഹം പറയുന്നത് കേൾക്കൂ:
‘‘ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോണിൽ മാത്രം ബന്ധം പുതുക്കിയും കൃത്യമായി ആരാധനകളിലേർപ്പെട്ടും ഒരാഴ്ചയായി ക്വാറൻറീനിൽതന്നെയാണ്. ആരോഗ്യപ്രവർത്തകരുമായി നിരന്തരം ടെലിഫോണിൽ ബന്ധം തുടരുന്ന ഞാൻ, അവരുടെ നിർദേശങ്ങൾക്ക് മാത്രമാണ് വില കൊടുക്കുന്നത്. എന്നാൽ, പുറത്തുപോകുന്ന കുടുംബക്കാരോട് ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും വല്ലാതെ വിഷമിപ്പിക്കുന്നതുതന്നെയാണ്. ഒരു സുപ്രഭാതത്തിൽ പ്രവാസികളെയെല്ലാം വലിയ കുറ്റവാളികളാക്കി മാറ്റിയിരിക്കുകയാണ് നമ്മുടെ നാട്ടുകാർ. ഗൾഫിൽനിന്ന് വന്നവരെയെല്ലാം സംശയത്തോടെയും പുച്ഛത്തോടെയും നോക്കുന്ന ഇപ്പോഴത്തെ വല്ലാത്തൊരു അവസ്ഥയുടെ ഇരയാണിപ്പോൾ ഞാനും. വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ദേശത്തുനിന്ന് വന്നതുകൊണ്ടാണ് ലക്ഷണങ്ങൾ പോലും ഇല്ലായിട്ടും ഞാൻ സ്വയം മുറിയിൽ കഴിഞ്ഞ് നാടിനെ രക്ഷിക്കാനുള്ള ശ്രമത്തിലേർപ്പെട്ടത്. എന്നാൽ, കിംവദന്തികൾ പരത്തുന്നവർക്കു മുന്നിൽ ഞാനൊരു ഭീകര രോഗിയാണ്.
എങ്കിലും, പറയുന്നവർ പറയട്ടെ എന്ന് തന്നെയാണ് തീരുമാനം. ആരോഗ്യപ്രവർത്തകർ പറയുന്ന കാലം വരെ ക്വാറൻറീനിൽ ഞാൻ തുടരുകതന്നെ ചെയ്യും. എനിക്ക് വേണ്ടിയല്ല, അത് എെൻറ നാടിനെ വൈറസിന് വിട്ടുകൊടുക്കാതിരിക്കാനാണ്. ക്വാറൻറീനിൽ കഴിയുന്നത് വലിയ ബുദ്ധിമുട്ടായിട്ട് എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല. തിരക്കുകളോ യാത്രകളോ ഇല്ലാത്തതിനാൽ നമസ്കാരം കൃത്യസമയത്തുതന്നെ നിർവഹിക്കാനാവുന്നുണ്ട്. സോഷ്യൽമീഡിയ വഴി ലോകത്തിെൻറ ചലനങ്ങളും വാട്സ്ആപ്പിലൂടെ ബന്ധുക്കളുടെ സാമീപ്യവുമെല്ലാം അറിയുന്നതിനാൽ ഒറ്റപ്പെട്ടുപോയി എന്നൊരു തോന്നലില്ല. അൽപമെങ്കിലും സങ്കടം അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരുടെ വാക്കുകൾ കേൾക്കുമ്പോൾ മാത്രമാണ്. അതും ഇപ്പോൾ പ്രശ്നമാക്കുന്നില്ല, എെൻറ കുടുംബത്തെയും സമൂഹത്തെയും മാറാവ്യാധികളിലേക്ക് വിട്ടുകൊടുക്കാതിരിക്കാൻ ഇൗയൊരു ത്യാഗം ഞാൻ തുടരുകതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.