ദുബൈ: ബന്ധം വേർപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ അടക്കുകയും ചെയ്യാൻ തീരുമാനിച്ചതിനു തുടർച്ചയായി യു.എ.ഇ ഖത്തറിെൻറ ഒൗദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സിെൻറ ഒാഫിസുകൾ അടച്ചു. ഖത്തർ വ്യോമയാന കമ്പനിയുടെ രാജ്യത്തെ കാര്യാലയങ്ങളെല്ലാം അടിയന്തിരമായി പൂട്ടാൻ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിർദേശം നൽകിയത്.
യു.എ.ഇക്കൊപ്പം നിലപാടെടുത്ത സൗദിയും ബഹ്റൈനും ഖത്തർ എയർവേയ്സിെൻറ ലൈസൻസ് റദ്ദാക്കിയിരുന്നു. ഒാഫിസുകൾ പൂട്ടാൻ ഇരു രാജ്യങ്ങളും അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.