സിന്ധുവിന്​ വീണ്ടും ജയം; ശ്രീകാന്തിന്​ വീണ്ടും തോൽവി

ദുബൈ: കരുതിയിരുന്നതിലും ആയാസ രഹിതമായ മൽസരത്തിനൊടുവിൽ ഇന്ത്യയുടെ ഒളിമ്പിക്​ വെള്ളിമെഡൽ ജേതാവ്​ പി.വി. സിന്ധു ദുബൈ സൂപ്പർ സീരിസ്​ സെമിഫൈനലിൽ കടന്നു. എന്നാൽ ഇന്ത്യയുടെ തന്നെ കെ.ശ്രീകാന്ത്​ ചൈനയുടെ ഷി യുകിയോട്​ പരാജയപ്പെട്ടു. സ്​കോർ 21-17, 19-21, 21-14. രണ്ടാം പരാജയത്തോടെ ശ്രീകാന്തി​​െൻറ പ്രതീക്ഷകൾ അവസാനിച്ചു. ലോക മൂന്നാം നമ്പർ താരമായ സിന്ധു 36 മിനിറ്റുകൾ കൊണ്ടാണ്​ ജപ്പാ​​െൻറ യമഗുചിയെ പരാജയപ്പെടുത്തിയത്​.സ്​കോർ 21-9, 21-13. സിന്ധുവി​​െൻറ തുടർച്ചയായ രണ്ടാം വിജയമാണിത്​. 
 
Tags:    
News Summary - pv sindhu-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.