പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഹിമാലയ എഫ്.സി ടീമംഗങ്ങൾ
അജ്മാൻ: അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആറാമത് പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഹിമാലയ എഫ്.സി ജേതാക്കളായി. അജ്മാൻ പവർസ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഹിമാലയ എഫ്.സി കാർഗോവൈസ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കാർഗോവൈസ് എഫ്.സി ഫസ്റ്റ് റണ്ണറപ്പും സെന്റ് ജുഡീസ് ചിന്നതുറൈ എഫ്.സി സെക്കന്റ് റണ്ണറപ്പുമായി.
തുടർന്ന് വിജയികൾക്കുള്ള ട്രോഫിയും പ്രൈസ്മണിയും അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മസൂറിന്റെ നേതൃത്വത്തിൽ അൽ യർമൂഖ് എം.ഡി അബ്ദുറഹ്മാൻ, ബ്ലൂബേർഡ് എം.ഡി. മുസ്തഫ തുടങ്ങിയവർ കൈമാറി. അജ്മാൻ കെ.എം.സി.സി മുൻ സംസ്ഥാന ട്രഷറർ സാലിഹ് സി.എച്ച്, മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കൊട്ടാരത്തിൽ, ജില്ല ജ. സെക്രട്ടറി മുസ്തഫ വേങ്ങര, ജില്ല വൈസ് പ്രസിഡന്റ് റഷീദ് പി.വി, ജില്ല സെക്ടറി ബെൻഷാദ് വെങ്കിട്ട, മങ്കട മണ്ഡലം ട്രഷറർ നാസർ അങ്ങാടിപ്പുറം, വൈസ് പ്രസിഡന്റുമാരായ നൗഫൽ, കമറുദ്ദീൻ, നൗഷാദ് അങ്ങാടിപ്പുറം, സെക്രട്ടറിമാരായ നിസാർ കൂട്ടിലങ്ങാടി, അൻസീഫ് അങ്ങാടിപ്പുറം, സിദ്ദീഖ് പടപ്പറമ്പ, ഹഫീഫ് കൊളത്തൂർ, ഷമീർ വി.പി തിരൂർ, അഫ്സൽ വളാഞ്ചേരി, ഫർഷാദ് ചാവക്കാട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.