ഷാര്‍ജ: മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് മേധാവി എം.സി.എ നാസര്‍ എഴുതിയ പുറവാസം എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ര്ട പുസ്തകോല്‍വസത്തില്‍ പ്രകാശനം ചെയ്തു. സിനിമാതാരം ജോയ് മാത്യു അറ്റ്ലസ് രാമചന്ദ്രനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മാധ്യമപ്രവര്‍ത്തനത്തിെൻറ ഭാഗമായി പതിറ്റാണ്ടുകള്‍ ഗള്‍ഫിലും ഡല്‍ഹിയിലും കണ്ട പുറവാസ കാഴ്ചകളും അനുഭവങ്ങളുമാണ് പുസ്തകം പങ്കുവെക്കുന്നത്. ഗള്‍ഫ് മാധ്യമം വാരപതിപ്പായ ചെപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണിത്. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. കെ.പി. ഹുസൈന് എന്നിവര്‍ സംസാരിച്ചു. ഇ.കെ. ദിനേശന് പുസ്തകം പരിചയപ്പെടുത്തി. പ്രസാധകരായ കൈരളി ബുക്സ് പ്രതിനിധി അശോകന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.