ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘എം.ടി കാലത്തിന്റെ സുകൃതം’ പുസ്തകം
പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘എം.ടി കാലത്തിന്റെ സുകൃതം’ പ്രകാശനം
ഷാർജ: 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഡോ. ഉമർ തറമേൽ എഡിറ്റ് ചെയ്ത ‘എം.ടി കാലത്തിന്റെ സുകൃതം’ ഡോ. കെ.പി ഹുസൈൻ, ഡോ. പി.കെ. പോക്കറിന് നൽകി പ്രകാശനം ചെയ്തു. പുന്നക്കൻ മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഇ.കെ ദിനേശർ പുസ്തകപരിചയം നടത്തി.
ചിന്ത ഗോപി, എം.സി.എ നാസർ, ഷീല പോൾ, ബഷീർ തിക്കോടി, അബ്ദു ശിവപുരം, പോൾ ജോസഫ് എന്നിവർ സംസാരിച്ചു. വെള്ളിയോടൻ സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
ചിരന്തന ബുക്സും കോഴിക്കോട് ബുക്ക് എൻ പ്രിന്റും സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.