പി.എസ്.വി.പി ഓണാഘോഷ ചടങ്ങിന് സിനിമ, സീരിയൽ താരം ഉണ്ണിരാജ ദീപം കൊളുത്തി തുടക്കംകുറിക്കുന്നു
ദുബൈ: പ്രവാസി സൗഹൃദ വേദി പരിയാരത്തിന്റെ (പി.എസ്.വി.പി) ഓണാഘോഷവും വാർഷികാഘോഷവും ‘ഓണാവേശം 2024’ എന്ന പേരിൽ അജ്മാൻ ഉമ്മുൽ മുഅ്മിനീൻ ഹാളിൽ നടന്നു. സിനിമ, സീരിയൽ താരം ഉണ്ണിരാജ വിശിഷ്ട അതിഥിയായിരുന്നു.
പ്രസിഡന്റ് രാമചന്ദ്രൻ പാച്ചേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശരത് കൃഷ്ണൻ പരിയാരം സ്വാഗതവും ട്രഷറർ ദീപ്തിദേവ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷൈജു അമ്മാനപ്പാറ, രക്ഷാധികാരി വിനോദ് പാച്ചേനി എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെയും പി.എസ്.വി.പി വനിത വിഭാഗത്തിന്റെയും വിവിധ കലാപരിപാടികളും 7ബീറ്റ്സ് മ്യൂസിക്കൽ ബാൻഡിന്റെ മ്യൂസിക്കൽ നൈറ്റും സീക്ക് ദുബൈയിയുടെ ശിങ്കാരിമേളം എന്നിവയും ഉണ്ടായിരുന്നു. രാധാകൃഷ്ണൻ, ദിനേശൻ, അശ്വതി, പ്രമോദ്, രൂപേഷ്, പവിത്രൻ, ഹരീഷ്, പ്രദീപ്, വിനോദ്, ധന്യ, ഹാൻസ് രാജ്, സന്ദീപ്, ജിതേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.