ദുബൈ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ രാജ്യത്തെകുറിച്ച് അവബോധം വളത്തുക, നാളെയുടെ മി കച്ച പൗരൻമാരായി വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കു ന്ന പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ പരിപാടിയുടെ ഏഴാം സീസനിലെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 1820 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യോഗ്യതാ പരീക്ഷയില്‍ നിന്ന് 16 മിടുക്കരാണ് വിജയം കണ്ടത്.
റാഷ അഷ്ഫാഖ്, നേഹ മറിയം (ഒൗവർ ഒാൺ ഇംഗ്ലീഷ് ഹൈസ്കൂള്‍ ഷാര്‍ജ), ആരതി കൃഷ്ണന്, അലിത ആലിസ് (ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂള്‍ ഷാര്‍ജ) സരിന് സാല്‍വിന്‍, മെല്വിന് മാത്യു (ഇന്ത്യന്സ്കൂള് റാസല്‍ഖൈമ), ഷമ്മ ഫാത്തിമ, അമാന്‍ (ഇന്ത്യ ഇൻറർ നാഷണല്‍ സ്കൂള്‍ ഷാര്‍ജ),ഫദ്വ, സയ്യ്ദ (ന്യൂ ഇന്ത്യന്‍ മോഡല്‍ ഷാര്‍ജ), ഖാലിദ്, മിഷായേല്‍ (ഇന്ത്യന്‍ സ്കൂള്‍ അൽെഎൻ), ജോസ്ലി , നേഹ (ഷാര്‍ജ ഇന്ത്യന്‍ സ്കൂൾ) അനന്യ,വൈദേഹി(ബിര്‍ല പബ്ലിക് സ്കൂള്‍ ഖത്തർ) എന്നിവരാണ് േജതാക്കൾ.
ഇവരുൾപ്പെടുന്ന സംഘം ഈ മാസം 24ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതോടൊപ്പം അഹമ്മദാബാദ് അടക്കമുള്ള മേഖലകളിലും പി.ടി.ബി.ഐ സംഘം പര്യടനം നടത്തും. ദുബൈ ബില്വ ഇന്ത്യന്‍സ്കൂളില്‍ നടന്ന ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളായ അനില്‍ അടൂര്‍, രജിത് സിംങ്, സൂരജ് കുമാര്‍,റെജി റഷീദ്, ലൈഫോളജിസ്റ്റ് പ്രവീണ്‍ പരമേശ്വര്‍, ഒ.എം.ആര് ടെസ്റ്റിനു നേതൃത്വം നല്കിയ രാജന് പാപ്പി, ദിവ്യ, ഷിറാസ് ബാവ, ജോയ് ആലുക്കാസ് എക്സിക്യുട്ടിവ് ഡയറക്ടർ ജോണ്‍പോള്‍ ജോയ് ആലുക്കാസ്, യുഎഇ എക്സ്ചേഞ്ച് കമ്യുണിറ്റി റീച്ച് വിഭാഗം മേധാവി വിനോദ് നമ്പ്യാർ, ഇക്വിറ്റി പ്ലസ് എം.ഡി ജുബി കുരുവിള, ഹിറ്റ് എഫ്എം ആർ.ജെമാരായ സിന്ധു, ഡോണ എന്നിവര്‍ ചേര്‍ന്ന് വിജയികളെ ആദരിച്ചു. ഗായിക ഗായത്രി അശോകിെൻറ സംഗീത വിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.