മൊയ്‌ദീൻ കുഞ്ഞി സിലോൺ
ദുബൈ: കാസർകോട് മാങ്ങാട് സ്വദേശിയും ഗൾഫിലെ പ്രമുഖ വ്യവസായ സംരംഭമായ മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡിയുമായ മൊയ്‌ദീൻ കുഞ്ഞി സിലോൺ (73) നിര്യാതനായി. കേരളത്തിലും പുറത്തുമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും നിർമിച്ചു നൽകിയ സിലോൺ മൊയ്‌ദീൻ കുഞ്ഞി ജീവ കാരുണ്യ മേഖലയിലും സജീവമായിരുന്നു. ഭാര്യ പരേതയായ ഐഷത്ത് നസീം. മക്കൾ ആരിഫ് അഹമ്മദ്, സൗദ് ഷബീർ, ഫഹദ് ഫിറോസ്, റെസ റാഷിദ്, ജുഹൈന അഹമ്മദ്, ആമിർ അഹമ്മദ്. മൃതദേഹം സോനപൂർ മസ്ജിദിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.