Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
ദുബൈ: ബന്ധുവിെൻറ വിവാഹത്തിൽ പെങ്കടുക്കാൻ നാട്ടിൽ പോയ പ്രവാസി നിര്യാതനായി. തലശ്ശേരി കതിരൂർ ശ്രേയസ് ആശുപത്രിക്ക് സമീപം ‘അഷ്ഹദി’ൽ ഷമീർ (51) ആണ് മരിച്ചത്. ദുബൈയിൽ മുസ്തഫ ബിൻ അബ്ദുലത്തീഫ് കമ്പനി ജീവനക്കാരനായ ഷമീർ രണ്ടാഴ്ച മുമ്പാണ് നാട്ടിൽ പോയത്. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 25 വർഷത്തിേലറെയായി ദുബൈയിലെത്തിയിട്ട്.
പരേതരായ പി.പി.ഖാദർ^ പാത്തൂട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ.
മക്കൾ: ആദിൽ, ഷഹദിൽ. സഹോദരങ്ങൾ: സലീം (ദുബൈ), സഫീർ (റോയൽ ഒമാൻ പൊലീസ്,മസ്കത്ത്). കതിരൂർ ജമാഅത്ത് പള്ളി കബറിസ്ഥാനിൽ വ്യാഴാഴ്ച കബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.