പ്രവാസി നീതിമേള ബുക്ലെറ്റ് പ്രകാശനം ലുലു ഗ്രൂപ് ചീഫ്
ഓപറേറ്റിങ് ഓഫിസർ വി.ഐ. സലിം നിർവഹിക്കുന്നു
ദുബൈ: പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി മോഡേൺ സർവിസ് സൊസൈറ്റിയുമായി (എം.എസ്.എസ്) സഹകരിച്ച് സെപ്റ്റംബർ 21ന് ദുബൈ പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ നടക്കുന്ന പ്രവാസി നീതിമേള 2025ന്റെ ബുക്ലെറ്റ് പ്രകാശനം ലുലു ഗ്രൂപ് ചീഫ് ഓപറേറ്റിങ് ഓഫിസർ വി.ഐ. സലിം നിർവഹിച്ചു. പ്രവാസികൾ നേരിടുന്ന വിവിധ നിയമ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളും നിയമസഹായവും നൽകുന്ന പരിപാടിക്ക് അഭിഭാഷകരും സാമൂഹിക പ്രവർത്തകരും അടങ്ങിയ ടീം നേതൃത്വം നൽകും. അബൂദബിയിലെ ലുലു ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രവാസി ഇന്ത്യൻ ലീഗൽ സർവിസസ് യു.എ.ഇ പ്രസിഡന്റ് കെ. കെ. അഷ്റഫ്, ഭാരവാഹികളായ ബിജു പാപ്പച്ചൻ, പി.എച്ച്. ഹുസൈൻ, എൻ.എ. അബ്ദുൽ കരീം, കെ.എച്ച്. താഹിർ, ലുലു ഗ്രൂപ് പ്രൊജക്ട് ഡയറക്ടർ ടി.പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.