ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി ഷാർജയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ഡി.കെ. ശിവ കുമാർ സംസാരിക്കുന്നു
ഷാർജ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസിന് മത- വർഗീയ ഫാഷിസ്റ്റ് ശക്തികളിൽനിന്നും ഇന്ത്യക്ക് മോചനം നേടികൊടുക്കാനും ശക്തിയുണ്ടെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ.
ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി ഷാർജയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻടൽ കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി എസ്.എം. ജാബിൽ സ്വാഗതം പറഞ്ഞു. കർണാടക പി.സി.സി ട്രഷറർ വിനയ് കാർത്തിക്ക് കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് നാലപ്പാട്, ഇ.പി. ജോൺസൺ, മോഹൻദാസ്, ടി.എ. രവീന്ദ്രൻ, സലിം ചിറക്കൽ, ബിജു എബ്രഹാം, ടി.പി. അഷ്റഫ്, ചന്ദ്രപ്രകാശ് ഇടമന തുടങ്ങിയവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ മനാഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.