അബൂദബി: പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമവും അവാര്‍ഡ്ദാനവും അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ വിദ്യാർഥികളായ സന ഫഹ്മിദ, യുംന അനൂഷ്, മിന്‍ഹ മന്‍സൂര്‍, ഷിരിന്, മുഹമ്മദ് ഷിഹാദ്, റിഹാബ്, അബൂബക്കര്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണംചെയ്തു. ദീര്‍ഘകാലം സംഘടനക്കുവേണ്ടി സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച സുബൈദ ടീച്ചറെ പരിപാടിയില്‍ അനുമോദിച്ചു.
വനിതാവിഭാഗം വീടുകളില്‍ നിന്നൊരുക്കിയ വിഭവങ്ങളും ഇഫ്താര്‍ മീറ്റിനു മാറ്റു കൂട്ടി. ആക്ടിങ് പ്രസിഡന്റ് ഷാജി, ജ.സെക്രട്ടറി റഈസ്, ട്രഷറര്‍ അഫ്സല്, ഭാരവാഹികളായ കൈനാഫ്, ഷഫീഖ്, അബ്ദുല്‍ മജീദ്, താഹ മാഷ്, അക്ബര്‍ പാലക്കല്‍, മന്‍സൂര്‍, ഷക്കീബ്, അനൂഷ്, നൂര്‍ഷാ, അമീര്‍, മുഹ്സിന്, തമീം തുടങ്ങിയവര്‍ നേതൃത്വം നല്കി. 1974 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയാണ് പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.