പൊ​ന്നാ​നി ചാ​മ്പ്യ​ൻ​സ് ക​പ്പ് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ന്മാ​രാ​യ ലി​യാ​സ്, നൗ​ഫ​ൽ

പൊന്നാനി ചാമ്പ്യൻസ് കപ്പ് ബാഡ്മിന്‍റൺ: ലിയാസ്-നൗഫൽ ചാമ്പ്യന്മാർ

ഷാ​ർ​ജ: പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഷാ​ർ​ജ അ​ൽ അ​ദാ അ​ൽ ആ​ലി സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​ന്നാ​നി ചാ​മ്പ്യ​ൻ​സ് ക​പ്പ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ എ​ട്ടാം സീ​സ​ണി​ൽ കെ.​എ​സ്.​എ ക​റു​ക​തി​രു​ത്തി​യു​ടെ ലി​യാ​സ്-​നൗ​ഫ​ൽ സ​ഖ്യം ചാ​മ്പ്യ​ന്മാ​രാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഫി​റ്റ് വെ​ൽ പൊ​ന്നാ​നി​യു​ടെ ഫ​സ​ൽ-​ന​ബീ​ൽ സ​ഖ്യ​ത്തെ​യാ​ണ് ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പൊ​ന്നാ​നി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നി​ര​വ​ധി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ ജാ​ബി​ർ-​സ​ലാ​ഹു​ദ്ദീ​ൻ സ​ഖ്യം മൂ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​യി.

പ്ര​സി​ഡ​ന്‍റ്​ ഹാ​ഫി​സ് അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഖാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബി​ർ മു​ഹ​മ്മ​ദ്, യാ​ക്കൂ​ബ് ഹ​സ്സ​ൻ, ഫൈ​സ​ൽ റ​ഹ്മാ​ൻ, റി​യാ​സ്, ഹോ​ട്ട് പാ​ക് പ്ര​തി​നി​ധി ഷ​ഫീ​ഖ്, സി​റ്റി നൈ​റ്റ്സ് ഇ​ബ്രാ​ഹിം, താ​ജു, സ്വീ​ങ്ങ് ഫെ​യ​റി ഫു​ആ​ദ് തു​ട​ങ്ങി​യ​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ജ​നു​വ​രി 28ന് ​ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​ന്നാ​നി ചാ​മ്പ്യ​ൻ​സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ ന​ട​ന്നു.

Tags:    
News Summary - Ponnani Champions Cup Badminton: Liyas-Naufal Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.