അബൂദബി: ഏഷ്യൻ കപ്പ് ഫുടബാളിൽ ഖത്തറിനെ പിന്തുണച്ചതിന് താൻ ആക്രമിക്കപ്പെട്ടുവെ ന്ന് പൊലീസിന് വ്യാജ റിപ്പോർട്ട് നൽകിയ ബ്രിട്ടീഷ്^സുഡാനീസ് യുവാവിനെ പൊലീസ് അ റസ്റ്റ് ചെയ്തു. അലി ഇൗസ അഹ്മദ് എന്ന 26കാരനാണ് ഖത്തറിനെ പിന്തുണച്ചതിനും ഖത്തർ ജഴ്സിയണിഞ്ഞതിനും തന്നെ യു.എ.ഇ ഫുട്ബാൾ ആരാധകർ അടിച്ചുവെന്നും മർദിച്ചുവെന്നും അവകാശപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നത്. ബ്രിട്ടെൻറയും സുഡാെൻറയും പൗരത്വമുള്ള അലി ഇൗസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് കളവ് പുറത്തായത്. ഇയാൾ പരാതിയിൽ പറഞ്ഞ തരത്തിൽ മർദിക്കപ്പെട്ടിട്ടില്ലെനുനം മുറിവുകൾ സ്വയം ഉണ്ടാക്കിയതാണെന്നും പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് പൊലീസിന് തെറ്റായ റിപ്പോർട്ട് നൽകിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ഖത്തറിെൻറ ജഴ്സി ധരിച്ചതിനാണ് അലി ഇൗസയെ അറസ്റ്റ് ചെയ്തതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ബ്രിട്ടനിലെ യു.എ.ഇ എംബസി ഇക്കാര്യം നിഷേധിച്ചു. തെറ്റായ റിപ്പോർട്ട് നൽകിയതിനാണ് യുവാവ് അറസ്റ്റിലായതെന്നും ഇപ്പോൾ വിചാരണയിലാണെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇ നിയമ പ്രകാരം പൊലീസ്^കോടതി സംവിധാനങ്ങൾക്ക് തെറ്റായ റിപ്പോർട്ട് നൽകുന്നത് ആറ് മാസത്തിൽ കൂടാത്ത തടവിനും 3000 ദിർഹത്തിൽ കുറയാത്ത പിഴക്കും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. ഏഷ്യൻ ഫുട്ബാൾ മത്സരങ്ങൾക്കിടെ വേറെയും ആളുകൾ ഖത്തറിനെ പിന്തുണക്കുകയും ഖത്തർ പതാക വീശുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.