അബൂദബി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി. ഇന്ന് ഉച്ചക്ക് അബൂദബിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും ഖസർ അൽ വതൻ കൊട്ടാരത്തിൽ ചർച്ച നടത്തി.
ഇരു രാജ്യങ്ങളിലും നിക്ഷേപം വർധിപ്പിക്കാനുള്ള വിവിധ കരാറുകളിൽ ഇരുവരും ഒപ്പിട്ടു. അബൂദബിയിൽ ക്ഷേത്രം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു . ശൈഖ് മുഹമ്മദിന്‍റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ക്ഷേത്രം യാഥാർഥ്യമാവില്ലെന്നും മോദി പറഞ്ഞു. അതോടൊപ്പം യു.പി.ഐ-റൂപെ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചു.
ഇന്ന് വൈകിട്ട് അബൂദബി സായിദ് സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ പ്രവാസി ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായും മോദി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലും ഉച്ചയ്ക്ക് ശേഷം അബൂദബിയിലെ ബി.എ.പി.എസ് ഹിന്ദു മന്ദിറിന്‍റെ സമർപ്പണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് അദ്ദേഹം ഖത്തറിലേക്ക് യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.