ദുബൈ: പി.എം. ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി ചേർന്ന് സംഘടിപ്പിച്ച ടാലൻറ് സെർച്ച് എക് സാമിനേഷനിലെ ഉന്നത വിജയികൾക്ക് ഇൗ മാസം 15ന് അവാർഡുകൾ വിതരണം ചെയ്യും. ശനിയാഴ് ച വൈകീട്ട് ആറിന് ദുബൈ ഫ്ലോറ ഇൻഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം മുഹമ്മദ് ഹനീഷ് അവാർഡ് വിതരണം ചെയ്യും. ഫൗണ്ടേഷൻ ട്രസ്റ്റി എൻ.എം. ഷറഫുദ്ദീൻ, ഗൾഫ് മാധ്യമം^മീഡിയാ വൺ മിഡിൽ ഇൗസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, പേസ് എഡ്യൂകേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസ്സൻ, ഫ്ലോറ സി.ഒ.ഒ മുഹമ്മദ് റഫി എന്നിവർ സംസാരിക്കും.
യു.എ.ഇയിലെ വിവിധ സെൻററുകളിൽ പരീക്ഷ എഴുതിയവരിൽ നിന്ന് മുൻനിരയിലെത്തിയ ഹിബ സമീർ, പൊൻസുഗന്ധ് മുത്തുരാമൻ, ഇഹാബ് മുഹമ്മദ് ഷരീഫ്, ഹാഫിൽ മുഹമ്മദ് ജമാൽ, ഹാഫിസ് മുഹമ്മദ്, അഞ്ജല സന്തോഷ് പർവീൺ, ടെസ റോസ് സണ്ണി, സിമ്രാൻ അതുൽ ഷിൻഡേ, ജെംസി മെറിൻ മാത്യൂ, ഹേവാനന്ദുഗലാകെ വിഷ്മി ചതുന്ദ്യ, മുഹമ്മദ് ഫാറുഖ്, പ്രമുഖ് വെങ്കിടേഷ് കൗശിക്, വൈശാഖ് രാമചന്ദ്രൻ, കെഹ്കാഷ മുഹമ്മദ് ഇർഫാൻ, അഖിൽ റഹ്മാൻ എന്നീ വിദ്യാർഥികൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.