ദുബൈ: പി.എം ഫൗണ്ടേഷൻ ഗൾഫ് മാധ്യമത്തിെൻറ സഹകരണത്തോടെ ആറു ജി.സി.സി രാഷ്ട്രങ്ങളിലായി കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ടാലൻറ് സേർച്ച് പരീക്ഷയിലെ ടോപ് ടെൻ വിജയികളെ പ്രഖ്യാപിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്ന് എഴുത്തുപരീക്ഷയിലൂടെയും അഭിമുഖങ്ങളിലൂടെയും തെരഞ്ഞെടുത്ത ഹർഷിനി കാർത്തികേയൻ അയ്യർ, നഈമ മുഹമ്മദ് (ബഹ്റൈൻ), ആരതി മോഹൻദാസ് കൊരമ്പേത്ത് (കുവൈത്ത്), എൻ.വി ശ്രീരാം, റിയ റഹീം (ഒമാൻ), സമീഹ തസ്നി (ഖത്തർ), അർപൻദീപ് കത്വ, അഭിജിത്ത് അശോക് , അർസലാൻ അഫ്രോസ്, അലൻ മുഹമ്മദ് നൗഷാദ് (യു.എ .ഇ) എന്നിവരാണ്
വിജയികൾ.
വെള്ളിയാഴ്ച വൈകീട്ട് ആറിന് ദുബൈ ഫ്ലോറ ക്രീക്ക് ഡീലക്സ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. പി.എം ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ട്രസ്റ്റ് അംഗം എൻ.എം ശറഫുദ്ദീൻ, ഗൾഫാർ ഗ്രൂപ് ഡയറക്ടർ മൊഹിയുദ്ദീൻ മുഹമ്മദലി,ആമിന മുഹമ്മദലി,ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റർ പി.ഐ. നൗഷാദ്, , സീനിയർ മാർക്കറ്റിങ് മാനേജർ വി. ഹാരിസ് തുടങ്ങിയവർ സംബന്ധിക്കും. ഈ വർഷത്തെ ടാലൻറ് സേർച്ച് പരീക്ഷ ഒക്ടോബർ 13 നു ഗൾഫ് രാഷ്ട്രങ്ങളിലെ പത്ത് കേന്ദ്രങ്ങളിലായി നടക്കും. ഒക്ടോബർ 9 വരെ www.pmfonline.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.