?????? ???????? ????????? ???????? ??????????? ????????

ആവേശമായി പി.എം. ഫൗ​േണ്ടഷൻ പ്രതിഭാന്വേഷണ പരീക്ഷ

ദുബൈ: ജി.സി.സി രാജ്യങ്ങളിലെ മികച്ച ഇന്ത്യൻ വിദ്യാർഥികളെ കണ്ടെത്തി പ്രോത്​സാഹനം നൽകുന്നതിന്​ പി.എം.ഫൗണ്ടേഷൻ ഗൾഫ്​ മാധ്യമവുമായി ചേർന്ന്​ സംഘടിപ്പിച്ച ടാലൻറ്​ സെർച്ച്​ പരീക്ഷക്ക്​ ആവേശകരമായ പ്രതികരണം. കഴിഞ്ഞ പത്താം ക്ലാസ്​ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്​, എ1 നേടിയ നൂറു കണക്കിന്​ വിദ്യാർഥികളാണ്​ യു.എ.ഇ, സൗദി, കുവൈത്ത്​, ഖത്തർ, ബഹ്​റൈൻ, ഒമാൻ എന്നിവിടങ്ങളിലായി  പരീക്ഷക്കിരുന്നത്. യു.എ.ഇയിൽ മൂന്ന്​ കേന്ദ്രങ്ങളിലായാണ്​ പരീക്ഷ നടന്നത്.   ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ ദുബൈ, അബൂദബി മുസഫ മോഡൽ സ്​കൂൾ, അൽ​െഎൻ ഒയാസിസ്​ ഇൻറർനാഷനൽ സ്​കൂൾ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ. 

അൽ​െഎൻ ഒയാസിസ്​ ഇൻറർനാഷനൽ സ്​കൂളിൽ നടത്തിയ പരീക്ഷയിൽ അൽ​െഎൻ യു.എ.ഇ സർവകലാശാല ലെക്​ചറർ മുഹമ്മദ്​ ശമീം ആയിരുന്നു ഇൻവിജിലേറ്റർ. ഗൾഫ്​ മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ, വി. ഷാഹുൽ ഹമീദ്​ എന്നിവർ മേൽനോട്ടം വഹിച്ചു.  മുസഫ മോഡൽ സ്​കൂളിൽ നടന്ന പരീക്ഷയിൽ വി. മുനീർ ഇൻവിജിലേറ്ററായിരുന്നു. ജാഫർ, വി.പി. മഹ്​റൂഫ്​, പി.പി. സാലിഹ്​, സാജിത ബഷീർ എന്നിവർ മേൽനോട്ടം വഹിച്ചു.ദുബൈ കേന്ദ്രത്തിൽ പരീക്ഷക്ക്​ പത്​മരാജ്​, ബോണി ഫാസ്​, ഡേൽ ഡിക്രൂസ്​ എന്നിവർ ഇൻവിജിലേറ്ററായിരുന്നു.  വി. ഹാരിസ്​, ടി.പി. ഹാരിസ്​, എൻ. റമീസ്​ ഖാൻ, ഹുമയൂൺ കബീർ മേപ്പാടി, ആരിഫ്​ ഖാൻ, നസീർ കെ. ഹുസൈൻ എന്നിവർ മേൽനോട്ടം വഹിച്ചു.

Tags:    
News Summary - pm foundation-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.