ഫുജൈറ: സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ മകൾ ശൈഖ ശംസ ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ ‘പ്ലാറ്റ്ഫോം 09’ പതിനൊന്നാം പതിപ്പ് ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടു വരെ ഫുജൈറയില്‍ നടക്കും. ഫുജൈറ റുമൈലയില്‍ 09 മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ അറബ് ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രഗല്ഭര് പങ്കെടുക്കും.
സ്ത്രീകള്‍ക്ക് അവരുടെ സർഗാത്മക കഴിവുകള്‍ പ്രദര്ശിപ്പിക്കുവാനും പുതിയ പദ്ധതികൾ അവതരിപ്പിക്കാനുമുള്ള വേദി ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് എക്സിബിഷൻ സ്ഥാപക ശൈഖ ശംസ ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പറഞ്ഞു. യു.എ.ഇയിൽനിന്നും വിദേശത്തു നിന്നുമുള്ള പുതിയ വനിത സംരംഭകരുമായി ബന്ധം സ്ഥാപിക്കുവാനും അതുവഴി അവരുടെ വ്യവസായത്തിലുള്ള താൽപര്യങ്ങള് വളര്‍ത്തിയെടുക്കാനും ലക്ഷ്യം വെക്കുന്നു.
‘ആശയങ്ങളുടെ പൂന്തോട്ടം’ എന്ന പുതിയ തലക്കെട്ടിലാണ് ഈ വര്‍ഷത്തെ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഉയർന്നുവരുന്ന പ്രതിഭകളെ പിന്തുണക്കുന്നതിലൂടെയും ആശയങ്ങൾക്ക് ഒരു വേദി നൽകുന്നതിലൂടെയും സർഗാത്മകത, ആശയവിനിമയം, നവീകരണം എന്നിവക്കുള്ള നല്ലൊരു വേദിയായി ‘പ്ലാറ്റ്ഫോം 09’ മാറിയിട്ടുണ്ടെന്ന് പ്രദർശന ഡയറക്ടർ ഷരീഫ മുഹമ്മദ് അലി അൽ ബലൂഷി പറഞ്ഞു. കുവൈത്ത് ബാൻഡ് ‘ഷിയാബ്’ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയും വേദിക്ക് നിറപ്പകിട്ടേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.