അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഒാഡിറ്റിങ് വിഭാഗം സെക്രട്ടറിയും പ്രമുഖ സാംസ്കാരിക ജീവകാരുണ്യ പ്രവർത ്തകനുമായ പി.കെ. അബ്ദുൽ കരീം ഹാജി (62) കോവിഡ് 19 ബാധിച്ച് അബൂദബിയിൽ അന്തരിച്ചു. രണ്ടാഴ്ച മുൻപ് രോഗബാധിതനായി അബുദബിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാജിയെ ഏതാനും ദിവസം മുൻപ് ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ നില മോശമായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദ്രോഗവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതിനാലാണ് അസുഖം ഗുരുതരമായതും മരണം സംഭവിച്ചതും.
അബൂദബി സുന്നി സെൻറർ ട്രഷറർ, കെ.എം.സി.സി മുൻ പ്രസിഡൻറ്, തിരുവത്ര വെൽഫെയർ അസോസിയേഷൻ കോർഡിനേഷൻ കമ്മറ്റി കൺവീനർ, അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, അബുദബി തിരുവത്ര മുസ്ലീം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു.ഭാര്യ: സുബൈദ. മക്കൾ: ബഷീർ, ജലീൽ, ഗഫൂർ.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബൂദബിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.