വനിതാ എന്‍.ആര്‍.​െഎ സെല്‍ രൂപവത്കരിക്കും –മുഖ്യമന്ത്രി

ദുബൈ: വിദേശ ജോലി തേടുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന്​ നോര്‍ക്കാ റൂട്‌സിന് കീഴില്‍ വനിത എന്‍.ആര്‍.ഐ സെല്‍ ര ൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ പ്രഥമ മേഖലാ സമ്മേളനം ദുബൈ ഇത്തിസലാത്ത് അക് കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്ത്​ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ചൂഷണം തടയാനിത് ഉപകര ിക്കും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ വനിതകള്‍ക്കായി മൈഗ്രേഷന്‍ ഫെലിസിറ്റേഷന്‍ കേന്ദ്രങ്ങളും പാസ്‌പോര്‍ട ്ട് ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രീ എംബാര്‍ക്കേഷന്‍- ഓറിയ​േൻറഷന്‍ സ​െൻററുകളും ആരംഭിക്കും.

ലോക കേരള സഭയുടെ കീഴില്‍ നേരത്തെ രൂപവത്കരിച്ച ഏഴ് സബ് കമ്മിറ്റികളുടെ പത്ത് പ്രധാന ശിപാര്‍ശകളില്‍ പ്രധാനമാണിത്. ഇത് ഉടൻ നടപ്പി ലാക്കും. നഴ്‌സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, ഇതര ജോലികള്‍ എന്നിവയ്ക്കായി വിദേശത്തേക്ക് പോകുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന്​ റിക്രൂട്ട്‌മെന്റുകളും ആരംഭിച്ചിട്ടുണ്ട്. ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന കേരളീയരെ ഒന്നിപ്പിക്കുകയാണ്​ ലോക കേരള സഭ ​െചയ്യുന്നത്​.

ലോക കേരള സഭ ലോക രാജ്യങ്ങൾക്ക് മാതൃകയാകുമെന്ന്​ അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തി‍​െൻറ പുനര്‍ നിര്‍മ്മാണത്തിന് ബജറ്റില്‍ പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പ്രവാസികളുടെ സഹായത്തോടെ എന്‍.ആര്‍.ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപവത്കരിക്കും. വൃദ്ധസദനങ്ങള്‍, പാര്‍പ്പിട പദ്ധതികള്‍, റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള പദ്ധതികളെല്ലാം ഈ കമ്പനിക്ക് ഏറ്റെടുത്തു നടത്താനാവും.

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവരെ ഉപയോഗപ്പെടുത്തി പഞ്ചായത്ത് തലത്തില്‍ തൊഴിലധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിക്കാനും ശുപാര്‍ശയുണ്ട്. കേരളത്തിനായി ഒരു എന്‍.ആര്‍.ഐ ബാങ്ക് തുടങ്ങുന്നതി​​െൻറ പ്രായോഗികതയും ചര്‍ച്ച ചെയ്യും. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മ​െൻറ്​ നോര്‍ക്ക സൗജന്യമായി നടത്തും. റിക്രൂട്ട്‌മെന്‍ുമായി ബന്ധപ്പെട്ട് ഗള്‍ഫ് നാടുകളിലെ വിവിധ സ്ഥാപനങ്ങളുമായി കരാറുകളിലും ഒപ്പുവെക്കാന്‍ കഴിഞ്ഞു. നോര്‍ക്ക റൂട്‌സി​​െൻറ അംഗത്വകാര്‍ഡുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ ലഭ്യമാക്കാന്‍ വിവിധ വിമാനക്കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഒമാന്‍ എയറിലുള്ള ഈ സൗകര്യം വൈകാതെ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്, കുവൈത്ത് എയര്‍ലൈന്‍സ് എന്നിവയിലും ലഭ്യമാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് മേഖലാ സമ്മേളനത്തി​​െൻറ പ്രഖ്യാപനം നിര്‍വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി, കെ.സി.ജോസഫ് എം.എല്‍.എ., എം.എ യൂസഫലി, രവി പിള്ള, ഡോ.ആസാദ് മൂപ്പന്‍, നടി ആശാ ശരത്, പി.ടി.കുഞ്ഞുമുഹമ്മദ്, കെ.വരദരാജന്‍, കെ.കൊച്ചുകൃഷ്ണന്‍, സി.വി.റപ്പായി, ഓ.വി മുസ്തഫ, പുത്തൂര്‍ റഹ്മാന്‍, മഹാദേവന്‍ വാഴശ്ശേരില്‍, ഡോ. ഷംസീര്‍ വയലില്‍, കെ.മുരളീധരന്‍, വി.എ. ഹസ്സന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. എം.എല്‍.എ മാരായ പി.ജെ.ജോസഫ്, കെ.പി.ബഷീര്‍, കാരാട്ട് റസാഖ്, പാറക്കല്‍ അബ്​ദുള്ള തുടങ്ങിയവരും ലോക കേരള സഭയില്‍ സംബന്ധിക്കുന്നുണ്ട്. രാവിലെ നടന്ന ആദ്യഘട്ട ചർച്ചയിൽ ‘നോർക്ക’ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നോർക്ക റൂട്‌സ് റസിഡന്‍റ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവർ സംസാരിച്ചു.

‘പ്രവാസ കേരളം-ഒരു മധ്യപൂർവേഷ്യൻ അനുഭവം’ എന്ന വിഷയത്തിൽ എഴുത്തുകാരനായ ബെന്യാമിനും പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. ശനിയാഴ്​ച, ഏഴ് ഉപസമിതികൾ നൽകിയ ശുപാർശകൾ സമ്മേളനം ചർച്ച ചെയ്യും. ഡോ. കെ. ഇളങ്കോവൻ ശുപാർശകൾ അവതരിപ്പിക്കും. വൈകിട്ട് മുഖ്യമന്ത്രിയുടെ പ്രസംഗത്തോടെ സമ്മേളനം സമാപിക്കും.

Tags:    
News Summary - pianarayi vijayan-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.