ഒാമനകൾ ഒരുങ്ങിയെത്തി; ആവേശമായി വളർത്തുമൃഗോത്സവം

അബൂദബി: ഉടുപ്പണിഞ്ഞും ബെൽറ്റ്​ കെട്ടിയും ചേലിലെത്തിയ ഒാമനമൃഗങ്ങളുടെ കുസൃതികൾ കൊണ്ട്​ അബൂദബിയിൽ നടന്ന വാർഷിക വളർത്തുമൃഗോത്സവം ആവേശകരമായി. വെള്ളിയാഴ്​ച അബൂദബി യാസ്​ ​െഎലൻഡ്​ ഡൂ അറേനയിലാണ്​ ജി.സി.സിതല വളർത്തുമൃഗോത്സവം സംഘടിപ്പിച്ചത്​. വളർത്തുമൃഗ ഉൽപാദകർ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർക്ക്​ ബോധവത്​കരണം നൽകുക, വളർത്തുമൃഗങ്ങൾക്ക്​ മികിച്ച പരിചരണവും പരിതസ്​ഥിതിയും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഉത്സവം.

വളർത്തുമൃഗങ്ങൾക്കുള്ള ഉൽപന്നങ്ങൾ, ഭക്ഷണം, വസ്​ത്രം, ആരോഗ്യപരിചരണം, പരിശീലനം തുടങ്ങിയവ ഉത്സവത്തിൽ പരിചയപ്പെടുത്തി. വിവിധ ഉൽപന്നങ്ങളുടെ വിൽപനയുമുണ്ടായിരുന്നു. നായകൾ, പൂച്ചകൾ എന്നിവക്ക്​ മത്സരം സംഘടിപ്പിച്ചു. വളർത്തുമൃഗ പരിപാലന സംഘങ്ങൾ, പുനരധിവാസ സംഘടനകൾ, പരിശീലന സ്​കൂളുകൾ, വെറ്ററിനറി ഡോക്​ടർമാർ തുടങ്ങിയവർ ഉത്സവത്തിന്​ എത്തിയിരുന്നു. യു.എ.ഇ പൊലീസ്​ ഡോഗ്​ സ്​ക്വാഡ്​ കെ^9 യൂനിറ്റ്​, എമിറേറ്റ്​സ്​ കെന്നൽ ക്ലബ്​, സർക്കാർ മൃഗക്ഷേമ വകുപ്പുകൾ എന്നിവയും പ​െങ്കടുത്തു. 

Tags:    
News Summary - pets-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.