പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷം നാളെ

ദുബൈ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷം ഈ മാസം 22ന് അജ്‌മാൻ ജെർഫ് 2ലെ ഇന്‍റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും.

രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഓണാഘോഷ പരിപാടി. സീക്ക് ടീമിന്‍റെ ശിങ്കാരിമേളത്തോടെ പരിപാടി ആരംഭിക്കും. മിഥുൻ രമേശാണ്​ ഇത്തവണ മുഖ്യാതിഥി. നിസാം കാലിക്കറ്റ്, ഷറഫിയ കുട്ടിക്കുപ്പായം, ആയിഷ അലൈൻ എന്നിവരും പ​ങ്കെടുക്കും.

പി ബാൻഡ് ടീമിന്‍റെ സംഗീത പരിപാടി, വടംവലി, തിരുവാതിരക്കളി എന്നിവയോടൊപ്പം ഓണസദ്യയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കു​ന്നുണ്ട്​. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ്​ നസീർ പെരുമ്പാവൂരിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ്​ ഓണാഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചത്​.

Tags:    
News Summary - Perumbavoor Pravasi Association Onam celebration on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.