സാംസ്കാരിക സമ്മേളനം എം.സി.എ. നാസർ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: പീപ്ൾസ് കൾചറൽ ഫോറത്തിന്റെ (പി.സി.എഫ്) യു.എ.ഇ നാഷനൽ കമ്മിറ്റി പ്രവർത്തക സംഗമത്തോടനുബന്ധിച്ച് അജ്മാനിലെ അൽ അറൂസ് ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനവും ഇശൽ സന്ധ്യയും സംഘടിപ്പിച്ചു. ഇല്യാസ് തലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം എം.സി.എ. നാസർ ഉദ്ഘാടനം നിർവഹിച്ചു.
ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തക സംഗമത്തോടനുബന്ധിച്ച് നടന്ന കൗൺസിൽ യോഗം ഗ്ലോബൽ അംഗം അസീസ് സേട്ട് ഉദ്ഘാടനം ചെയ്തു.
പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.പി.എ. റഫീക്ക് സ്വാഗതവും ഇബ്രാഹിം പട്ടിശ്ശേരി നന്ദിയും പറഞ്ഞു. പി.സി.എഫിന്റെ സ്ഥാപക പ്രസിഡന്റ് ഇസ്മായിൽ ആരിക്കാടിയെയും വിവിധ എമിറേറ്റുകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും യോഗത്തിൽ ആദരിച്ചു.
പി.സി.എഫിന്റെ വനിത വിഭാഗത്തിന്റെ യു.എ.ഇ ഘടകത്തിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. സാബു കൊട്ടാരക്കര സംഘടന ക്ലാസിന് നേതൃത്വം നൽകി. ഇസ്മയിൽ നാട്ടിക, ജലീൽ കടവ്, ബാദുഷ കാലടിത്തറ, കരീം കാഞ്ഞാർ, ഒഫാർ, ലത്തീഫ് പൂന്തുരുത്തി, ഷഫീഖ് പുഴക്കര, ഷമീർ പാവിട്ടപ്പുറം എന്നിവർ ആശംസകൾ അർപ്പിച്ചു. ടീം ഇശൽ യു.എ.ഇ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.